ഷാർജ: ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും വടക്കൻ മേഖലയിലേക്കുള്ള യാത്ര കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സേവനങ്ങളുമായ് ആൽ ബാദിയ പാലങ്ങൾ ബുധനാഴ്ച ഒൗദ്യോഗികമായി തുറന്നു െകാടുക്കും. 20 കോടി ദിർഹം ചിലവിട്ട് അടിസ്ഥാന വികസന മന്ത്രാലയമാണ് പാലങ്ങൾ നിർമിച്ചത്. എമിറേറ്റ്സ് റോഡ്, ഷാർജ–മലീഹ റോഡ് എന്നിവയിലൂടെ യാത്ര ചെയ്യുന്നവർക്കാണ് പാലങ്ങളുടെ പ്രയോജനം ലഭിക്കുക. ഷാർജയുടെ നിരവധി വികസ പ്രവൃത്തികൾ പുരോഗമിക്കുന്ന മേഖലയുമാണിത്. 12വരി പാതയുടെ പിന്തുണ അപകടങ്ങൾ കുറക്കാൻ ഉപകരിക്കും. ട്രക്കുകൾ നിരന്തരമായി പോകുന്ന മേഖലയാണിത്. പാതകളുടെ കുറവ് മൂലവും അമിത വേഗതയെ തുടർന്നും നിരവധി അപകടങ്ങൾ ഈ ഭാഗത്ത് സംഭവിക്കാറുണ്ട്. മണിക്കൂറിൽ 17,700 വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള സൗകര്യമാണ് ഇന്ന് മുതൽ ലഭിക്കുക. നിലവിൽ 2500 വാഹനങ്ങൾക്കാണ് സൗകര്യമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.