അൽഐൻ മൃഗശാല
അൽഐൻ: അൽഐൻ മൃഗശാല വേനലവധിക്കാലത്ത് അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി രണ്ടു മാസം അടച്ചിടുന്നു.
സാധാരണ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറുണ്ടെങ്കിലും ഈ വർഷം ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് അവസാനം വരെ പൂർണമായും അടച്ചിടും.
അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ശേഷം സെപ്റ്റംബർ ഒന്ന് മുതലായിരിക്കും മൃഗശാല സന്ദർശകർക്കായി വീണ്ടും തുറക്കുക.സെപ്റ്റംബറിൽ സന്ദർശകർക്ക് കൂടുതൽ മികച്ചതും ആസ്വാദ്യകരവുമായ പ്രദർശനങ്ങളും പരിപാടികളും ഒരുക്കുന്നതോടൊപ്പം വ്യത്യസ്ത പ്രായത്തിലും ഗ്രൂപ്പിലുമുള്ള എല്ലാ കുടുംബാംഗങ്ങൾക്കും അതിശയകരവും ആസ്വാദ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് മൃഗശാല താൽപര്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.