അൽഐൻ ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച ചടങ്ങ്
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസിന്റെ 89-ാം ഓർമപ്പെരുന്നാൾ മാർച്ച് നാല്, അഞ്ച് തീയതികളിൽ ആചരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ആദ്ധ്യാത്മിക സംഘടനകളുടെ സംഗമവും സന്ധ്യാ നമസ്കാരവും നടന്നു.
സഖറിയാ മാർ സേവേറിയോസ് ‘അനുസ്മരണ പ്രഭാഷണം’നടത്തി. അഞ്ചിന് യു.എ.ഇയിലെ ഏഴു ദേവാലയങ്ങളിൽനിന്നെത്തിയ തീർഥാടകർക്ക് സ്വീകരണം നൽകി. തുടർന്ന് മൂന്നിന്മേൽ കുർബാനയും പ്രദക്ഷിണവും നടന്നു. നേർച്ചവിളമ്പിന് ശേഷം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം നടന്നു.
സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം നിർവഹിച്ചു. സോണൽ പ്രസിഡന്റ് ഫാ. എൽദോ എം.പോൾ, അലൈൻ ഇടവക വികാരി ഫാ. ജോൺസൺ ഐപ്, ഫാ. ബിനീഷ് ബാബു, ഫാ. ബിനോ സാമുവേൽ, ഫാ. ജോജി തോമസ് രാജൻ, ജേക്കബ് കെ. എബ്രഹാം, ഫിലിപ്പ് എൻ. തോമസ്, സോണൽ സെക്രട്ടറി ഷൈജു യോഹന്നാൻ, ആന്റോ എബ്രഹാം, പ്രസാദ് ഫിലിപ്പ്, അജു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസത്തെ പെരുന്നാളിൽ ഫാ. ഫിലിപ് എം. ശാമുവേൽ കോർ എപ്പിസ്കോപ്പ, ഫാ. സിറിൽ വർഗീസ്, ഫാ. എബ്രഹാം കോശി കുന്നുമ്പുറത്ത്, ഫാ. മാത്യു ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.