അൽറാസ് ഓട്ടോ എ.സി പാർട്സിന്റെ 18ാമത് ഔട്ട്ലെറ്റ് അബൂദബി മുസഫയിൽ ഗ്രൂപ് ചെയർമാന് പി.ഡി. ശ്യാം ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മിഡിലീസ്റ്റിലെ പ്രമുഖ ഓട്ടോ എ.സി സ്പെയര്‍ പാർട്സ് ഡീലറായ അല്‍ റാസിന്റെ ജി.സി.സിയിലെ 18ാമത് ഔട്ട്ലെറ്റ് അബൂദബി, മുസഫ എം-2 സദ്ദ സ്ട്രീറ്റ് 4ല്‍ പ്രവർത്തനം ആരംഭിച്ചു. അല്‍ റാസ് ഗ്രൂപ് ചെയർമാന് പി.ഡി. ശ്യാം ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. ആഗോള പ്രശസ്തമായ എല്ലാവിധ വാഹനങ്ങളുടെയും 100ല്‍പരം ബ്രാൻഡുകളുടെ ഓട്ടോ എ.സി സ്പെയര്‍പാർട്സ് ലഭ്യമാണെന്ന് കമ്പനി ഗ്രൂപ് ചെയർമാന് പി.ഡി. ശ്യാം അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഡയറക്ടർ ശ്രീകുമാരി ശ്യാം, സി.ഇ.ഒ അജിത് ശ്യാം, സി.എഫ്.ഒ ദർശന അജിത് എന്നിവരും സന്നിഹിതരായിരുന്നു. 1996ല്‍ ഷാർജ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച അല്‍ റാസിന് ഷാർജ, ദുബൈ, അജ്മാന്, ഉമ്മുൽഖുവൈന്‍, അൽഐൻ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
കൂടാതെ, ഗൾഫ് രാജ്യങ്ങളായ ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ഔട്ട്ലെറ്റുകളുണ്ട്. ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളില്‍ 10 പുതിയ ഔട്ട്ലെറ്റുകള് തുറക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് കമ്പനി സി.ഇ.ഒ അജിത് ശ്യാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.