ദുബൈ: റമദാനിൽ വമ്പൻ സമ്മാനങ്ങളുമായി അൽഫർദാൻ എക്സ്ചേഞ്ച്. 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിസാൻ പെട്രോൾ കാർ, സ്വർണം, കാഷ് പ്രൈസ് ഉൾപ്പെടെയുള്ളവയാണ് ഒരുക്കിയിരിക്കുന്നത്. സുവർണ ജൂബിലിയുടെ ഭാഗമായി ദുബൈ ബുർജ് ഖലീഫയിൽ പുതിയ ലോഗോ പ്രകാശനം ചെയ്തിരുന്നു. പുതിയ ഉപഭോക്താക്കൾക്കും നിലവിലുള്ളവർക്കും സമ്മാനം നേടാൻ അവസരമുണ്ട്. ദിവസവും മൂന്നു പേർക്ക് 500 ഡോളർ കാഷ് പ്രൈസ്, ആഴ്ചയിൽ 250 ഗ്രാം സ്വർണം, മെഗാ സമ്മാനമായി നിസാൻ പെട്രോൾ എന്നിവയാണ് ലഭിക്കുന്നത്.
യു.എ.ഇയിലെ ഏത് അൽ ഫർദാൻ എക്സ്ചേഞ്ചിലൂടെയും ഇടപാട് നടത്തുന്നവർക്ക് സമ്മാനസാധ്യതയുണ്ട്. ഏപ്രിൽ 30 ആണ് അവസാന തീയതി. സുവർണ ജൂബിലി തിളക്കത്തിലേക്ക് സ്ഥാപനത്തെ എത്തിച്ചതിൽ ഉപഭോക്താക്കൾക്ക് മുഖ്യപങ്കുണ്ടെന്നും സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോൾ അവരോടൊപ്പം ആഘോഷിക്കാൻ കഴിയുന്നത് അംഗീകാരമാണെന്നും അൽഫർദാൻ എക്സ്ചേഞ്ച് സി.ഇ.ഒ ഹസൻ ഫർദാൻ അൽഫർദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.