ഹിപ്പോപ്പൊട്ടാമസുകൾക്ക് സ്വാഭാവിക വാസസ്ഥലമൊരുക്കി അൽഐൻ മൃഗശാല

അൽഐൻ: പ്രതികൂല കാലാവസ്ഥയും വേട്ടയാടലും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്നത് മൂലവും ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികൾ നിരവധിയാണ്. അത്തരം ജീവികളെ സംരക്ഷിക്കുന്നതിനും അവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നിതിനും നിരവധി പദ്ധതികളാണ് അൽഐൻ മൃഗശാല ആവിഷ്കരിച്ചുവരുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാട്ടിലെ മൂന്നാമത്തെ വലിയ സസ്തനിയാണ് ഹിപ്പപ്പൊട്ടാമസ്. അവയുടെ സംരക്ഷണത്തിനായി സ്വാഭാവിക വാസസ്ഥലം ഒരുക്കിയിരിക്കുകയാണ്​ അൽഐൻ മൃഗശാല. അന്തർദേശീയ നിലവാരത്തിലാണ് ഇവക്ക് വാസസ്ഥലമൊരുക്കിയത്. ആരോഗ്യകരവും വൈവിധ്യമാർന്നതുമായ ഭക്ഷണക്രമവും സമഗ്ര പരിചരണവും അവക്ക് പ്രധാനം ചെയ്യുന്നു. വിദഗ്ദ്ധരായ മൃഗ ഡോക്ടർമാർ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ സംഘവും ഇവയെ പരിചരിക്കുന്നുണ്ട്​.

നാല് ഹിപ്പോപ്പൊട്ടാമസുകൾ അടങ്ങിയ 'കുടുംബം' താമസിക്കുന്നതിന് ഏകദേശം 195,000 ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന കുളമാണ് ഒരുക്കിയിരിക്കുന്നത്. മിഡിൽ ഈസ്​റ്റിലെ ഒരേയൊരു വലിയ ഓട്ടോമേറ്റഡ് ഫിൽട്ടറേഷൻ സംവിധാനം ഉപയോഗിച്ച് വെള്ളം എല്ലായ്പ്പോഴും ശുദ്ധവുമായി സൂക്ഷിക്കുന്നു. അൽഐൻ മൃഗശാലയിലെ ഹിപ്പപ്പൊട്ടാമസുകളുടെ ആദ്യത്തെ ജല പ്രദർശനമാണിത്. കണ്ണാടി കുളമാണ് ഇവക്കായി ഒരുക്കിയത്. ഓരോ 45 മിനുട്ടിലും ഈ വെള്ളം ശുദ്ധീകരിക്കും. ഹിപ്പോപ്പൊട്ടാമസ് 'കുടുംബം' അവരുടെ ദിവസത്തി​െൻറ ഭൂരിഭാഗവും തുറന്ന സ്ഥലത്ത് ചെലവഴിക്കുന്നതിനാൽ സന്ദർശകർക്ക് അവയെ നിരീക്ഷിക്കാനും അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാനും കഴിയും.

വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ അൽ ഐൻ സൂ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ സംരക്ഷണം, പ്രജനനം, വിതരണം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വീണ്ടും അവതരിപ്പിക്കുന്നതിനുമായി നിരവധി പരിപാടികലാണ് അൽ ഐൻ മൃഗശാല സ്പോൺസർ ചെയ്യുന്നത്. 

Tags:    
News Summary - Al Ain Zoo provides natural habitat for hippopotamuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.