അജ്മാൻ: എസ്.എം.എസ് വഴി ഉപഭോക്താക്കൾക്ക് പാർക്കിങ് തുകയടക്കാനുള്ള സൗകര്യം ഒരുക്കി അജ്മാൻ നഗരസഭയും. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിൽ നിലനിൽക്കുന്ന ഈ സൗകര്യം കഴിഞ്ഞ ദിവസമാണ് അജ്മാനിൽ നിലവിൽ വന്നത്. 5155 എന്ന നമ്പറിലേക്ക് വണ്ടി നമ്പറും പാർക്കിങ് ഏരിയയുടെ കോഡും ചേർത്താണ് എസ്.എം.എസ് അയക്കേണ്ടത്. നിലവിൽ ഒരു തവണ പാർക്കിംഗ് തുക അടച്ച ശേഷം പുതുക്കാൻ പാർക്കിങ് യന്ത്രത്തിലേക്ക് വീണ്ടും വരേണ്ട ബുദ്ധിമുട്ടാണ് ഇതുവഴി ഉപഭോക്താക്കൾക്ക് ഒഴിവായിക്കിട്ടുന്നത്. അജ്മാനിലെ എല്ലാ പാർക്കിങ് ഏരിയയിലും ഈ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധൃകൃതർ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.