അജ്മാൻ: കാണാതായ പ്രത്യേക പരിചരണം ആവശ്യമുള്ള ബാലനെ അജ്മാൻ പൊലീസ് സുരക്ഷിതമായി രക്ഷിതാക്കൾക്കരികിലെത്തിച്ചു. അൽ നുെഎമിയ മേഖലയിലെ അറബ് വീട്ടിൽനിന്നാണ് എട്ടുവയസ്സുകാരനെ നഷ്ടപ്പെട്ടത്. ഒറ്റക്ക് നടന്നുപോകുന്ന ബാലനെ ട്രാഫിക് പട്രോൾ സംഘത്തിെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
എവിടേക്ക് പോകുന്നുവെന്നും വീട് എവിടെയാണ് എന്നും അന്വേഷിക്കവെയാണ് കുഞ്ഞിന് അതു പറയാനുള്ള ശേഷി ഇല്ല എന്ന് ബോധ്യമായത്. ഉടനടി സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് രണ്ടു മണിക്കൂറിനകം രക്ഷിതാക്കൾ ആരെന്ന് കണ്ടെത്തി വിവരമറിയിച്ചുവെന്ന് നുെഎമിയ പൊലീസ് സ്റ്റേഷൻ ചീഫ് ലഫ്. കേണൽ ഗൈത് ഖലീഫ അൽ കാബി പറഞ്ഞു.
വീട്ടിൽ മാതാവ് തിരക്കിട്ട ജോലി ചെയ്യവേ തുറന്നുകിടന്ന വാതിലിലൂടെ മകൻ പുറത്തിറങ്ങിയതാണെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകൻ വീട്ടിലില്ലെന്ന് ബോധ്യമായത്. ഇൗയിടെയായി സമാന സംഭവങ്ങൾ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. രക്ഷിതാക്കുടെ അശ്രദ്ധ മക്കളുടെ ജീവൻ നഷ്ടപ്പെടാൻ പോലും ഇടയാക്കിയ സംഭവങ്ങളുമുണ്ടായിട്ടുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.