അജ്മാന്‍ : അജ്മാനിലെ താമസ കേന്ദ്രങ്ങള്‍ക്കരികിലായി പഴ^പച്ചക്കറി വാണിജ്യ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ അജ്മാന്‍ നഗരസഭ തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഈ തീരുമാനം സഹായകരമായിരിക്കും. കേന്ദ്രീകൃത മാര്‍ക്കറ്റിെൻറ വരവോടെ അജ്മാനില്‍ മുൻപ് ഉണ്ടായിരുന്ന ഇത്തരം ചെറുകിട വാണിജ്യ കേന്ദ്രങ്ങള്‍ നിർത്തലാക്കുകയായിരുന്നു.
തീരുമാനം എമിറേറ്റിെൻറ നാഗരിക വളര്‍ച്ചക്ക് ഏറെ മുതല്‍കൂട്ടവുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവി എഞ്ചിനീയര്‍ ഖാലിദ് മുഈന്‍ അല്‍ ഹോസ്നി പറഞ്ഞു. ഓരോ താമസ കേന്ദ്രങ്ങളുടെയും അടുത്തായി വാണിജ്യ കേന്ദ്രങ്ങള്‍ ആവശ്യമായിരിക്കുന്നു. പഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭിക്കാന്‍ വലിയ മാര്‍ക്കറ്റില്‍ പോകണമെന്ന അവസ്ഥക്ക് ഇതോടെ മാറ്റം വരും.പഴം പച്ചക്കറി സാധന വാങ്ങാനെത്തുന്നവരുടെ ആധിക്യം മൂലം വലിയ മാര്‍ക്കറ്റ് പ്രദേശത്ത് പല സമയങ്ങളിലും വലിയ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്.അകലങ്ങളില്‍ നിന്ന് ദിനംപ്രതി സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ചാണ് പുതിയ തീരുമാനം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.