????????? ??????????? ???????? ???????? ????????? ???????? ??.???? ?????? ????? ???? ???? ????? ????????? ??????????

അജ്മാന്‍  ഇന്ത്യന്‍ അസോസിയേഷന്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു

അജ്മാന്‍: ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍ പുതുതായി പണിതീർത്ത സമുച്ചയം ഉദ്ഘാടനം ചെയ്തു. അജ്മാന്‍  ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി അജ്മാന്‍ ജറഫില്‍  സൗജന്യമായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്ത് 20000 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ സമുച്ചയം പണി കഴിപ്പിച്ചിരിക്കുന്നത്. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഓഡിറ്റോറിയം ആന്‍ഡ് സ്പോര്‍ട്ട് കോംപ്ലക്സി​​െൻറ   ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം അജ്മാന്‍ ദിവാന്‍ അല്‍ അമീരി തലവന്‍ ഡോ.ശൈഖ് മാജിദ് ബിന്‍ സഈദ് അല്‍ നുഐമി നിര്‍വ്വഹിച്ചു. പൊതു സമ്മേളനത്തില്‍  യു.എ.ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി ഉദ്ഘാടന പ്രസംഗം നടത്തി.

ലുലു ഗ്രൂപ്പ്​ മേധാവി ഡോ. എം.എ യുസഫലി മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡൻറ്​  ഒ.വൈ. അഹമദ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി കോൺസുൽ  ജനറല്‍ സുമതി വാസുദേവ്, ഇന്ത്യന്‍ അസോസിയേഷന്‍ര ക്ഷാധികാരി അബ്ദുല്‍ റഹ്മാന്‍ സാലെം അല്‍ സുവൈദി, ചെയര്‍മാന്‍ അഫ്താബ് ഇബ്രാഹീം, ഡോ.ആസാദ് മൂപ്പന്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ടായിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ ഓഡിറ്റോറിയം, അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഔട്ട്‌ ഡോര്‍  ഓഡിറ്റോറിയം,  സ്വിമ്മിംഗ് പൂള്‍, ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക്, ടേബിള്‍ ടെന്നീസ്, സ്നൂക്കേഴ്സ് റൂം എന്നിവയെല്ലാം ഉൾകൊള്ളുന്നതാണ്​ സമുച്ചയം.   

വെള്ളിയാഴ്ച തോറും നടന്നു വരുന്ന കൊൺല്‍ സേവനം ടൗണില്‍ നിന്ന്​ ഇവിടേക്ക് മാറും. എന്നാൽ പാസ്പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പഴയ സ്ഥലത്ത് തന്നെ തുടരും.   പുതിയ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കുമെന്നും പൊതു പരിപാടികള്‍ക്ക് ഓഡിറ്റോറിയം ലഭ്യമാകുമെന്നും അസോസിയേഷന്‍  പ്രസിഡൻറ്​ അറിയിച്ചു.  ഔട്ട്‌ പാസുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഹെല്‍പ് ഡസ്ക് ആരംഭിക്കും. സ്പോര്‍ട്ട്സ് കോംപ്ലസിൽ ചെറിയ നിരക്കില്‍ പൊതു ജനങ്ങള്‍ക്ക് സൗകര്യവും ഒരുക്കും.   ചടങ്ങിനോടനുബന്ധിച്ച്   നിരവധി കലാപരിപാടികളും അരങ്ങേറി. ടി.എ അബ്ദുല്‍ സാലഹ് നന്ദി പറഞ്ഞു.

Tags:    
News Summary - ajman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.