ഇലക്ട്രിക്ക് സൈക്കിളുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

അജ്​മാൻ: വിനോദ സഞ്ചാര മേഖലക്ക് മുതൽകൂട്ടാകുന്ന ഇലക്ട്രിക്ക് സൈക്കിളുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പരിസ്​ഥിതി- ആരോഗ്യ സംരക്ഷണ സംസ്​കാരം കെട്ടിപ്പടുക്കുന്നതി​െൻറ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് വേണ്ടി ഇലക്ട്രിക്ക് സൈക്കിളുകള്‍ പുറത്തിറക്കുന്നത്.

ആദ്യഘട്ടത്തിൽ അജ്മാന്‍ കോർണിഷിലും അല്‍ സഫിയ, അൽ ആലം പാർക്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഇലക്ട്രിക്ക് സൈക്കിള്‍ സേവനം ഒരുക്കിയിട്ടുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്​. ഉപയോക്താവിന് 16 വയസ്സെങ്കിലും തികഞ്ഞിരിക്കണം. സൈക്കിള്‍ ഉപയോഗിക്കുന്ന സമയത്ത് മഞ്ഞ ജാക്കറ്റ്, ഹെൽമെറ്റ്​, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തണം.

ഇലക്ട്രിക് സൈക്കിള്‍ റോഡിലല്ലാതെ മറ്റൊരിടത്തും ഉപയോഗിക്കരുത്​. ഒന്നിൽ കൂടുതൽ ആളുകൾ ഒരു ബൈക്ക്​ ഓടിക്കരുത്​. നിയമം ലംഘിക്കുന്നവർ പിഴയടക്കേണ്ടി വരും.

ഇലക്ട്രിക്ക് സൈക്കിള്‍ ഉപയോഗിക്കാവുന്ന നിശ്ചയിച്ച സ്ഥല പരിധി വിട്ടുപോയാലും ഒന്നിലധികം പേര്‍ യാത്ര ചെയ്താലും 300 ദിർഹം പിഴ ഈടാക്കും. നിർദ്ദിഷ്​ട വേഗത കവിയുകയോ നടപ്പാതകളിലൂടെ യാത്ര ചെയ്യുകയോ മറ്റ് ഉപയോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുകയോ സാഹസികമായി ഓടിക്കുകയോ ചെയ്‌താല്‍ 500 ദിർഹം പിഴ ഈടാക്കും. ഏറ്റവും ഉയർന്ന സുരക്ഷാ സവിശേഷതകളുള്ള ഇൻഷ്വർ ചെയ്ത സൈക്കിളുകള്‍ ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിന് അണുനശീകരണ പ്രവൃത്തികള്‍ നടത്തിയാണ് ലഭ്യമാക്കുന്നത്. ഇലക്ട്രിക്ക് സൈക്കിള്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.