പാഡൽ ടെന്നിസ് ടൂർണമെൻറുമായി അജ്മാൻ ടൂറിസം വകുപ്പ്

എമിറേറ്റിലെ കായിക വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതി​െൻറ ഭാഗമായി അജ്മാൻ ടൂറിസം വികസന വകുപ്പ് പാഡൽ ടെന്നീസ് ടൂർണമെൻറ് ആരംഭിക്കുന്നു. അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്​ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 2-9 വരെയാണ് ഇത്​ അരങ്ങേറുക. വിവിധ വിഭാഗങ്ങളില്‍ വിജയികള്‍ക്ക് സ്വര്‍ണ്ണം, വെങ്കലം എന്നീ സമ്മാനങ്ങള്‍ നല്‍കുന്ന മത്സരയിനം വടക്കൻ എമിറേറ്റുകളിൽ ആദ്യമായാണ്​.

ഓരോ വിഭാഗത്തിലെയും വിജയികൾക്കും സമ്മാനത്തുകക്ക്​ പുറമേ പ്രകടന മികവി​െൻറ അടിസ്ഥാനത്തില്‍ ഓരോ പങ്കാളിക്കും സംഘാടകര്‍ പ്ലെയർ റേറ്റിങും നല്‍കും യു.എ.ഇ പാഡൽ അസോസിയേഷ​ൻ വെബ്സൈറ്റായ www.uaepa.ae വഴി ടൂർണമെൻറിനുള്ള രജിസ്ട്രേഷൻ പുരുഷന്മാർക്കായി ആരംഭിച്ചുകഴിഞ്ഞു. സ്വദേശികളും താമസക്കാരുമായ അമേച്വർമാരും പ്രൊഫഷനൽ അത്​ലറ്റുകളും ഉൾപ്പെടെ 600 ലേറെ കളിക്കാർ ടൂര്‍ണമെൻറിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു.എ.ഇയിലെ താമസക്കാര്‍ ടൂർണമെൻറ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുൻപ്​ മുതലുള്ള റെസിഡൻസി സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കണം. പാഡൽ കോർണർ, പാഡൽ സ്ക്വയർ, പാഡൽ ഹൗസ് എന്നിവയുൾപ്പെടെ നിരവധി പാഡൽ ടെന്നീസ് കോർട്ടുകളിലായിരിക്കും ടൂർണമെൻറ് നടക്കുക.

ആരോഗ്യകരവും സന്തോഷകരമായ ജീവിതശൈലി സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ടൂർണമെൻറുകളെ പിന്തുണയ്ക്കുന്നതിൽ അജ്മാൻ ടൂറിസം വികസന വകുപ്പും മറ്റ് സർക്കാർ സ്ഥാപനങ്ങളും വഹിക്കുന്ന പങ്കിനെ യു.എ.ഇ പാഡൽ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് സയീദ് ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം അഭിനന്ദിച്ചു. അജ്മാൻ മീഡിയ സിറ്റി ഫ്രീ സോൺ, സിയൂക്സ് പാഡൽ, ആമിന ഹോസ്പിറ്റൽ തുടങ്ങി നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെയാണ് സംഘാടനം.

Tags:    
News Summary - Ajman Tourism Department with Paddle Tennis Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.