എ.കെ.എം.ജി എമിറേറ്റ്സ് ‘ബീറ്റ് ദ ഹീറ്റ് 2026’ ഉദ്ഘാടന ചടങ്ങ്
ദുബൈ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്‍റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്) ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന വേനൽക്കാല സാമൂഹിക സേവന പ്രവർത്തനമായ ‘ബീറ്റ് ദ ഹീറ്റ്’- ഹീറ്റ് സ്ട്രോക്ക് അവബോധ കാമ്പയിൻ തുടർച്ചയായ രണ്ടാം വർഷവും ആരംഭിച്ചു. ജൂൺ ഏഴിന് ജബൽ അലിയിലെ ജി.സി.സി ജിൻകോ ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ അങ്കിത വാകേക്കർ ഉദ്ഘാടനം നിർവഹിച്ചു.
എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി ജിൻകോ മാനേജർ ഹമദ് മുഹമ്മദ് അൽ ഹമാദി, എ.കെ.എം.ജി റീജ്യനൽ ചെയർപേഴ്സൺ ഡോ. നിതാ സലാം, ഡോ. നയീം മൊയ്ദീൻ എന്നിവർ സംസാരിച്ചു. ഡോ. അർച്ചന നായർ അവബോധ ക്ലാസുകൾക്ക് നേത്യത്വം നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ ഹീറ്റ് സേഫ്റ്റിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകളുടെ വിതരണം, വിദഗ്ധവിഭാഗങ്ങളിലെ ഡോക്ടർമാരുമായി തൊഴിലാളികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ കാമ്പയിന്‍റെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. പങ്കജം ഇന്ദ്രജിത്, ഡോ. നിർമല രഘുനാഥൻ, ഡോ. പ്രേമ എബ്രഹാം, ഡോ. സാജിത അഷ്‌റഫ്, ഡോ. ഫാത്തിമ ഫയസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.