അബൂദബി: വിശ്വഫുട്ബാൾ മേളയുടെ ആരവങ്ങളിലേക്ക് യു.എ.ഇ ബൂട്ടുകെട്ടിക്കഴിഞ്ഞു. ലോകകപ്പ് ആവേശം നിറയുന്ന രാജ്യത്ത് അതിന് നിറംപകരാൻ എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയിരിക്കുകയാണ് ലുലു. ആവേശം നെഞ്ചിലേറ്റാൻ ഇഷ്ട ടീമുകളുടെ ഫാൻ ജേഴ്സികൾ ഉൾപ്പടെ വിപുലമായ ശേഖരമാണ് ഇത്തവണ ഫുട്ബോൾ ആരാധകർക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ജേഴ്സികൾക്ക് പുറമേ ബൂട്ടുകൾ, പന്തുകൾ തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് പ്രൊഡക്ടുകളുടെ ആകർഷകമായ ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. അർജന്‍റീന, ബ്രസീൽ, പോർചുഗൽ, ഖത്തർ, സൗദി അറേബ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് ഫാൻസ് ജേഴ്സികൾ ഇത്തവണ ലുലു ഫുട്ബാൾ ഫിവർ കാമ്പയിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിലുണ്ട്. 29 ദിർഹം നിരക്കിൽ മുതൽ ജേഴ്സികൾ ലഭ്യമാണ്.
ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബൂട്ടുകൾ, ഫുട്ബാൾ തുടങ്ങിയവയ്ക്കും മികച്ച കിഴിവുകളുണ്ട്. കൂടാതെ ടി.വി, സ്പീക്കറുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവയും ആകർഷകമായ ഓഫറുകളിലാണ് വിൽപനക്കുള്ളത്. ടിവികൾക്ക് 15 ശതമാനം കിഴിവുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകൾ ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേകം ബാങ്ക് ഓഫറുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.