അജ്മാന്: അടിയന്തര ഘട്ടങ്ങളിൽ പാതയോരങ്ങളിൽ മൂന്നു മിനിറ്റ് പാര്‍ക്കിങ് ആനുകൂല ്യം ഒരുക്കി അജ്മാന് പൊലീസ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള സൗകര്യം എന ്ന നിലക്കാണ് ഈ തീരുമാനം. നഗരത്തിലെ തിരക്കില്‍ ആവശ്യമായ ഇടങ്ങളില്‍ പാര്‍ക്കിങ് ലഭ ിക്കാത്തവര്ക്ക് പരമാവധി മൂന്നു മിനിറ്റ് നിര്‍ത്തി അത്യാവശ്യ കാര്യങ്ങള്‍ നിർവഹിക്കാനാണ് ഇത് അവസരമൊരുക്കുന്നത്. ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങുന്നതുപോലുള്ള അടിയന്തര ആവശ്യങ്ങൾക്കു മാത്രം.
അടിയന്തര ഘട്ടങ്ങളില്‍ അജ്മാനിലെ പാതയോരങ്ങളില്‍ മൂന്നു മിനിറ്റില്‍ താഴെ മാത്രം ചെലവഴിച്ചവര്‍ ശിക്ഷാര്ഹരായിട്ടുണ്ടെങ്കില് അവരെ ഒഴിവാക്കാന്‍ ഉത്തരവിട്ടതായി അജ്മാന് പൊലീസ് കമാൻഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പാര്‍ക്കിങ് ലഭിക്കാത്ത സമയങ്ങളില്‍ വണ്ടി നിര്‍ത്തി ഇറങ്ങിപ്പോയി കാമറയില്‍ കുടുങ്ങിയവരില്‍ മൂന്നു മിനിറ്റില്‍ കുറവ് മാത്രം പാർക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എമിറേറ്റിലെ റോഡുകളിലൂടെ നീങ്ങുന്ന വാഹനങ്ങള്‍ പൊലീസ് ഓപറേഷന് റൂമുമായും ഗതാഗത വകുപ്പുമായും നഗരത്തിെൻറ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച കാമറ വഴി ബന്ധപ്പെടുത്തിയിരിക്കുന്നതായും പൊലീസ് കമാൻഡര്‍ പറഞ്ഞു. അനുവദിച്ച ഇളവുകള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പൊലീസിന് പുറമേ 120 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും കെട്ടിടയുടമകളെയും പരിശീലിപ്പിച്ചതായും റോഡുകള്‍ നിരീക്ഷിക്കാനായി 50 കാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ചതും നൂതനവുമായ സംവിധാനങ്ങളോടുകൂടിയുള്ള പുതിയ പൊലീസ് ഓപറേഷന് റൂം അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.