അജ്മാന്‍ ലിവ ഈത്തപ്പഴ മേള സമാപിച്ചു

അജ്മാന്‍ : നാലു ദിവസം നീണ്ടുനിന്ന അജ്മാന്‍ ലിവ ഈത്തപ്പഴ മേള അഞ്ചാം പതിപ്പിന് സമാപനം.വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം യു.എ.ഇ യുടെ പൗരാണിക പൈതൃക സംസ്കാരത്തെ വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികളോടെ നിറഞ്ഞു നിന്ന ഉത്സവത്തില്‍ മലയാളി സമൂഹമടക്കം ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തിയത്.   അജ്മാന്‍ ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍  കിരീടാവകാശി  ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്ത മേളയില്‍ നാല്പതോളം സ്​റ്റാളുകള്‍ ഒരുക്കിയിരുന്നു.  

ഈത്തപ്പഴം കൂടാതെ രാജ്യത്ത് പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയുംപ്രദര്‍ശനത്തിച്ചു. അറേബ്യന്‍ പൗരാണിക ജീവിതമാതൃകകളും കച്ചവട രീതികളുടേയും പ്രദര്‍ശനം മേളക്ക് കൊഴുപ്പ് കൂട്ടി.  യു.എ.ഇ യുടെ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളും  ഒരുക്കിയിരുന്നു.

യു.എ.ഇ ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി മറിയം അല്‍ മുഹൈരി, കാലാവസ്ഥ വ്യതിയാന,  പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമദ് അല്‍ സിയൂദി തുടങ്ങിയ പ്രമുഖര്‍ മേള സന്ദര്‍ശിച്ചു. സമാപനത്തോടനുബന്ധിച്ച് നിരവധി കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി.

Tags:    
News Summary - ajman-dates mela-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.