യുദ്ധവിമാനങ്ങൾ നടത്തിയ ആകാശ പരേഡായിരുന്നു ആദ്യ ദിവസം പൊതു ജനങ്ങളെ ആകർഷിച്ചത്. യൂ.എ.ഇയുടെ എയർ ഡിസ്പ്ലേ ടീമിനൊപ്പം ശൈഖ് സായദിെൻറ ചിത്രം ആലേഖനം ചെയ്ത, വലിപ്പത്തിൽ മുമ്പൻമാരായ എയർബസ് എ380 ഉം ബോയിംഗ് 777^300 ഇആർ വിമാനങ്ങളും ആകാശത്ത് അഴക് വിരിയിക്കാൻ ഒത്തുചേർന്നു. ബോയിംഗ് 777^300 ഇആർ ആണ് പരേഡ് നയിച്ചത്. 600 അടി ഉയരത്തിൽ മണിക്കൂറിൽ എകദേശം 404 കിലോമീറ്റർ വേഗത്തിൽ പറന്ന ഇൗ വിമാനത്തിനും എമിറേറ്റ്സിെൻറ എ380 വിമാനത്തിനുമൊപ്പം പിന്നിൽ അൽ ഫർസാൻ ജറ്റുകൾ പറന്നു. മാസങ്ങൾ നീണ്ട തയാറെടുപ്പിന് ശേഷമാണ് വർണാഭമായ പരേഡ് നടന്നത്. 61 രാജ്യങ്ങളിൽ നിന്ന് 1103 പ്രദർശകരാണ് മേളക്ക് എത്തിയിരിക്കുന്നത്. 2015 ൽ നടന്ന മേളയിൽ 37.2 ബില്ല്യൺ ഡോളറിെൻറ കരാറുകൾ ഒപ്പുവച്ചിരുന്നു. 2013 ൽ ഇത് 200 ബില്ല്യൻ ഡോളറായിരുന്നു. മിക്ക കരാറുകളും നിലനിൽക്കുന്നതിനാൽ ഇക്കുറി ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.