പ്രതീകാത്മക ചിത്രം
ദുബൈ: ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് അഞ്ച് കിലോ/പത്ത് കിലോ അധിക ചെക്ക് ഇൻ ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂർ ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 16നും മാർച്ച് 10നും ഇടയിൽ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കാണ് ഈ ഓഫർ. ജനുവരി 31നകം എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് ഈ ഓഫർ ലഭിക്കും.
യു.എ.ഇ (2ദിർഹം), ബഹ്‌റൈൻ(0.2ദിനാർ), കുവൈത്ത്(0.2ദിനാർ), ഒമാൻ (0.2റിയാൽ), ഖത്തർ (1റിയാൽ), സൗദി അറേബ്യ (2റിയാൽ) എന്നീ നിരക്കുകളിൽ അഞ്ച് കിലോയും പത്ത് കിലോയും അധിക ബാഗേജുകൾ ബുക്ക് ചെയ്യാം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ളെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്.
നിലവിൽ ഈ സെക്ടറുകളിൽ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇൻ ബാഗേജാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫർ നിരക്കിൽ ലഭിക്കുന്നതിനാൽ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രകളിൽ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.