ജോയൽ ബിനോയ്
Posted On
date_range Updated On
date_range കൊല്ലം അഞ്ചൽ സ്വദേശിയായ വിദ്യാർഥി ദുബൈയിൽ നിര്യാതനായി
ദുബൈ: കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) നിര്യാതനായി. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയായിരുന്നു.
സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബൈ ചാപ്റ്റർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.