അബൂദബി: റമദാനില്‍ വീട്ടുചെലവുകള് കുറച്ച് കുടുംബങ്ങള്‍ക്ക് സഹായകരമാകുന്നതിന് എണ്ണൂറിലേറെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഡിസ്കൗണ്ട് അനുവദിച്ച് അല്‍ ദഫ്റ റീജ്യന്. റമദാനോടനുബന്ധിച്ച് 823 ഭക്ഷ്യവസ്തുക്കള്‍ക്കാണ് അല്‍ ദഫ്റ മുനിസിപ്പാലിറ്റി വിലകുറച്ചു നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ 10 അവശ്യവസ്തുക്കള്‍ക്ക് നല്‍കിവരുന്ന ഡിസ്കൗണ്ട് തുടരുകയും ചെയ്യുന്നുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ജീവിതച്ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് റമദാന് ഡിസ്കൗണ്ട് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുകയാണെന്ന് അല്‍ ദഫ്റ മുനിസിപ്പാലിറ്റി പറഞ്ഞു. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുകയും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി. അബൂദബി കോഓപറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് റീജ്യനിലെ 13 റീട്ടെയില്‍ ഔട്ട്ലെറ്റുകളില് നിന്ന് താമസക്കാര്‍ക്ക് വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാവുന്നതാണ്.
സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ താം മുഖേന ഓണ്‍ലൈനായും ഡിസ്കൗണ്ട് ഭക്ഷ്യ വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. അതോടൊപ്പം വയോജനങ്ങള്‍ക്കും നിശ്ചയദാര്ഢ്യജനതക്കും മുനിസിപ്പാലിറ്റി സൗജന്യ ഹോം ഡെലിവറി സൗകര്യവും നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.