വേ​ദി​ക മ​യൂ​ർ

നൃത്ത വേദികളിലെ വേദിക

ഓ​രോ കു​ഞ്ഞി​ന്‍റെ ഉ​ള്ളി​ലും ഓ​രോ ക​ഴി​വു​ക​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കും. അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ഒ​രി​ത്തി​രി പി​ന്തു​ണ ന​ൽ​കി​യാ​ൽ, നാ​ളെ അ​വ​ർ വ​ലി​യ ഉ​യ​ര​ങ്ങ​ളി​ൽ തി​ള​ങ്ങും. നൃ​ത്ത​ത്തോ​ടു​ള്ള ഈ ​കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ ഇ​ഷ്ടം തി​രി​ച്ച​റി​ഞ്ഞ് കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി​യ​പ്പോ​ൾ, അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും അ​തി​നൊ​പ്പം വ​ള​രു​ക​യാ​യി​രു​ന്നു.

​അ​ബൂ​ദ​ബി ഐ.​എ​സ്.​സി യു​വ​ജ​നോ​ത്സ​വ​ത്തി​ൽ 2025-26 വ​ർ​ഷ​ത്തെ ക​ലാ​തി​ല​ക​പ്പ​ട്ടം സ്വ​ന്ത​മാ​ക്കി യു.​എ.​ഇ​യു​ടെ നൃ​ത്ത​വേ​ദി​ക​ളി​ൽ ഇ​പ്പോ​ൾ തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ വേ​ദി​ക മ​യൂ​ർ. ദു​ബൈ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ഈ ​കൊ​ച്ചു ക​ലാ​കാ​രി. ഭ​ര​ത​നാ​ട്യ​ത്തി​ലെ ചി​ട്ട​യു​ള്ള മു​ദ്ര​ക​ളാ​യാ​ലും ക​ള​രി​പ്പ​യ​റ്റി​ലെ പ​ത​റാ​ത്ത ചു​വ​ടു​ക​ളാ​യാ​ലും നാ​ടോ​ടി നൃ​ത്ത​ത്തി​ലെ ത​നി​നാ​ട​ൻ ശീ​ലു​ക​ളാ​യാ​ലും വേ​ദി​ക​യു​ടെ ഉ​ള്ളി​ൽ എ​ല്ലാം ഒ​രേ​പോ​ലെ ഭ​ദ്രം. അ​ബൂ​ദ​ബി ഐ.​എ​സ്.​സി യു​വ​ജ​നോ​ത്സ​വ​ത്തി​ൽ 2025-26 വ​ർ​ഷ​ത്തെ ക​ലാ​തി​ല​ക​പ്പ​ട്ടം ചൂ​ടി​യ ഈ ​മി​ടു​ക്കി​ക്ക് നൃ​ത്ത​ത്തി​നോ​ട് ഇ​ഷ്ടം തോ​ന്നി തു​ട​ങ്ങു​ന്ന​ത്​ സ്വ​ന്തം വീ​ടി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ​യാ​ണ്. നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന അ​മ്മ വി​ജി​ഷ​യും ചേ​ച്ചി​യും ത​ന്നെ​യാ​യി​രു​ന്നു അ​വ​ളു​ടെ ആ​ദ്യ പ്ര​ചോ​ദ​നം. അ​വ​ർ താ​ള​ത്തി​നൊ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ന്നാ​ണ് കൊ​ച്ചു വേ​ദി​ക ചു​വ​ടു​വെ​ച്ച് തു​ട​ങ്ങു​ന്ന​ത്. സി​നി​മാ​റ്റി​ക് ഡാ​ൻ​സി​നോ​ട് ഇ​ഷ്ടം തോ​ന്നി​യാ​ണ് ആ​ദ്യം ഗൗ​തം ബ​ങ്കേ​ര​യു​ടെ കീ​ഴി​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് അ​ഭ്യ​സി​ച്ച​ത്. ജിം​നാ​സ്റ്റി​ക്സി​നോ​ട് ഒ​ന്നു​കൂ​ടെ ഇ​ഷ്ട​മു​ള്ള വേ​ദി​ക ദു​ബൈ​യി​ൽ നി​ന്ന് അ​തും പ​രി​ശീ​ലി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നൃ​ത്ത​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ മെ​യ് വ​ഴ​ക്കം വേ​ദി​ക​ക്ക് ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നി​ല്ല. ക്ലാ​സി​ക്ക​ൽ നൃ​ത്തം പ​രി​ശീ​ലി​ക്കാ​ൻ ആ​രം​ഭി​ച്ച​ത് 2023-ലാ​ണ്. പ്ര​ദീ​പ് പ്ര​കാ​ശ് മാ​സ്റ്റ​റു​ടെ കീ​ഴി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ൽ ഹ​രി​ശ്രീ കു​റി​ച്ച വേ​ദി​ക​യു​ടെ ആ​ദ്യ വേ​ദി​യാ​യ​ത് ‘സാ​ന്ത്വ​നം’ ആ​യി​രു​ന്നു. അ​ത് ഒ​രു മ​ത്സ​ര​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മ​നോ​ഹ​ര​മാ​യി ത​ന്നെ വേ​ദി​ക ചു​വ​ടു​വെ​ച്ചു. ഇ​ന്ന് പ്രേം ​മേ​നോ​ൻ മാ​സ്റ്റ​റു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​ശീ​ലി​ക്കു​ന്ന​ത്.

ഓ​രോ ച​ല​ന​വും മി​നു​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ മി​ടു​ക്കി​യാ​ണ് വേ​ദി​ക. ക​ള​രി​പ്പ​യ​റ്റി​ലും ചു​വ​ടു​വെ​ച്ചി​ട്ടു​ണ്ട് ഈ ​കൊ​ച്ചു മി​ടു​ക്കി. മ​ണി​ക​ണ്ഠ​ൻ മാ​ഷി​ന് കീ​ഴി​ൽ അ​ഭ്യ​സി​ച്ച ക​ള​രി​പ്പ​യ​റ്റി​ലെ പ​ത​റാ​ത്ത ചു​വ​ടു​ക​ളു​ടെ ഉ​റ​പ്പും ജിം​നാ​സ്റ്റി​ക്സി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ശ​രീ​ര​ത്തി​ന്‍റെ വ​ഴ​ക്ക​വും നൃ​ത്ത​വേ​ദി​യി​ൽ വേ​ദി​ക​യെ ന​ന്നാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാം പെ​ട്ടെ​ന്ന് പ​ഠി​ച്ചെ​ടു​ക്കു​ന്ന പ്ര​കൃ​ത​മാ​ണ് വേ​ദി​ക​യു​ടേ​ത്. ജിം​നാ​സ്റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ വെ​ങ്ക​ല​വും വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്. അ​തി​ൽ എ​ല്ലാം ര​സം, ഇ​തൊ​ന്നും ആ​രും നി​ർ​ബ​ന്ധി​ച്ചു ചെ​യ്യി​ച്ച​ത​ല്ല, മ​റി​ച്ച് എ​ല്ലാം വേ​ദി​ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ്. 2025 വേ​ദി​ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​ല്ലൊ​രു വ​ർ​ഷ​മാ​യി​രു​ന്നു. അ​ബൂ​ദ​ബി ഐ.​എ​സ്.​സി. യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം ഇ​ന​ങ്ങ​ളി​ലും വേ​ദി​ക സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക്, സെ​മി ക്ലാ​സി​ക്ക​ൽ എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് വേ​ദി​ക ക​ലാ​തി​ല​ക​പ്പ​ട്ടം നെ​റു​ക​യി​ൽ ചൂ​ടി​യ​ത്. ഇ​തി​ന് പു​റ​മെ ഭ​ര​ത​നാ​ട്യ​ത്തി​ൽ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും സ്വ​ന്ത​മാ​ക്കി. അ​ൽ ഐ​നി​ൽ ന​ട​ന്ന ‘എ​ക്സ്പ്ര​ഷ​ൻ 2025’ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നി​ട്ടും മു​തി​ർ​ന്ന കു​ട്ടി​ക​ളോ​ടൊ​പ്പം ഭ​ര​ത​നാ​ട്യ​ത്തി​ൽ ധീ​ര​മാ​യി മാ​റ്റു​ര​ച്ച വേ​ദി​ക, നാ​ടോ​ടി നൃ​ത്ത​ത്തി​ൽ അ​വി​ടെ​യും ഒ​ന്നാ​മ​തെ​ത്തി. ‘ഫി​യ​സ്റ്റ 2025’ സീ​സ​ൺ വ​ൺ വി​ജ​യി എ​ന്ന നേ​ട്ട​വും ഈ ​മി​ടു​ക്കി​യു​ടെ പേ​രി​നൊ​പ്പ​മു​ണ്ട്.

നൃ​ത്ത​വേ​ദി​ക​ളി​ലെ ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും . പ​ഠ​ന​ത്തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലു​ള്ള വേ​ദി​ക യോ​ഗ​യി​ലും ചി​ത്ര​ര​ച​ന​യി​ലു​മെ​ല്ലാം ത​ന്റെ സ​ർ​ഗ്ഗാ​ത്മ​ക​ത തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് യോ​ഗ പോ​സ്റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഹു​ല ഹൂ​പ്പ് ക​റ​ക്കു​ന്ന​തി​ലും യോ​ഗ​യി​ലും മി​ടു​ക്കി​യാ​ണ്.

നൃ​ത്ത​പ​ഠ​ന​ത്തി​ൽ അ​ധ്യാ​പ​ക​രോ​ട് വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യും എ​ന്നാ​ൽ അ​ച്ച​ട​ക്ക​ത്തോ​ടെ​യും ഇ​ട​പെ​ടു​ന്ന സ്വ​ഭാ​വ​മാ​ണ് വേ​ദി​ക​യെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​ക്കു​ന്ന​ത്. വേ​ദി​ക​ളു​ടെ ഓ​രോ ചു​വ​ടി​ലും ത​ണ​ലാ​യി അ​ച്ഛ​ൻ ശ്രീ​ജി​ത് വ​സ​ന്ത​നും, അ​മ്മ പ്ര​ജീ​ഷ​യും, ചേ​ച്ചി ദേ​വി​ക മ​യൂ​രും ഒ​പ്പ​മു​ണ്ട്. യു.​എ.​ഇ​യി​ലെ മ​ണ്ണി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന ഈ ​കു​ഞ്ഞു മ​ല​യാ​ളി ന​ർ​ത്ത​കി ഇ​നി​യു​മേ​റെ വ​ലി​യ വേ​ദി​ക​ളി​ൽ ചി​ല​ങ്ക കെ​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Tags:    
News Summary - vedika in dance floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 06:30 GMT