150 ദിർഹമിന്​ കോവിഡ്​ പരിശോധനയുമായി എയർ ഇന്ത്യ എക്​സ്​പ്രസ്​

ദുബൈ: നാട്ടിലേക്ക്​ തിരിക്കുന്നവർക്ക്​ 150 ദിർഹമിന്​ കോവിഡ്​ പരിശോധനയുമായി എയർ ഇന്ത്യ എക്​സ്​പ്രസ്​.എൻ.എം.സി ഹെൽത്ത്​കെയറുമായി സഹകരിച്ച്​ അബൂദബി, ദുബൈ, ഷാർജ, അജ്​മാൻ, റാസൽ ഖൈമ എമിറേറ്റുകളിലാണ്​ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്​.അബൂദബിയിൽ 12 കേന്ദ്രങ്ങളും ദുബൈയിൽ നാല്​ കേന്ദ്രങ്ങളും ഷാർജയിൽ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്​. അജ്​മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ രണ്ട്​ കേന്ദ്രങ്ങളാണുള്ളത്​. എൻ.എം.സി മെഡിക്കൽ സെൻററുകളിലാണ്​ പരിശോധന സൗകര്യം.  

190 ദിർഹം മുടക്കിയാൽ വീട്ടിലെത്തി പരിശോധന നടത്തും. എന്നാൽ, അബൂദബിയിൽ ഹോം സർവിസ്​ ലഭ്യമല്ല. 600555669 എന്ന നമ്പറിൽ വിളിച്ച്​ ബുക്ക്​ ചെയ്യാം. ആർ.ടി പി.സി.ആർ പരിശോധനയാണ്​ നടത്തുന്നത്​. ഇന്ത്യയിലെ രണ്ട്​ സംസ്​ഥാനങ്ങളിലേക്കൊഴികെ കോവിഡ്​ പരിശോധന നിർബന്ധമില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

തമിഴ്​നാട്​, പശ്ചിമ ബംഗാൾ യാത്രക്കാർക്കാണ്​ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്​. എന്നാൽ, നാട്ടിലെത്തി ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കുന്നതിന്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ആവശ്യമാണ്​. ഇത്തരം യാത്രക്കാർക്കാണ്​ പ്രധാനമായും ഈ സൗകര്യം ഉപയോഗപ്പെടുക. അതേസമയം, യു.എ.ഇയിലെ ചില വിമാനത്താവളങ്ങളിൽനിന്ന്​ ചില എയർലൈൻ കമ്പനികൾ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന്​ നിർദേശിക്കുന്നുണ്ട്​.അതിനാൽ, യാത്രക്ക്​ മുമ്പ്​​ ട്രാവൽ ഏജൻസികളിലോ എയർലൈൻ കമ്പനികളിലോ എയർപോർട്ട്​ അതോറിറ്റികളിലോ വിളിച്ച്​ വിവരം അന്വേഷിക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.