ദുബൈ: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിൻറ്സ് (എ.െഎ) യാഥാർത്ഥ്യമാവുകയും വാഹനങ്ങളിലും ശസ്ത്രക്രിയ ഉപകരണങ്ങളിലും പഠന സഹായികളിമെല്ലാം ഇത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തതോടെ കൂടുതൽ പൗരന്മാർക്ക് പരിശീലനം നൽകി ഇൗ രംഗത്തേക്ക് എത്തിക്കാൻ യു.എ.ഇ. നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ സ്ത്രീയും പുരുഷനുമടക്കം 500 ഇമിറാത്തികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സാേങ്കതിക വിദ്യയായായി നിർമ്മിത ബുദ്ധിശക്തി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തുതന്നെ ഇതിെൻറ ഗുണം കമ്പനികൾക്കും വ്യക്തികൾക്കും ലഭിക്കും.
പരിശീലനം സംബന്ധിച്ച കരാറിൽ ഒറാക്കിൾ കോർപറേഷനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പുവെച്ചു. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ബിരുദങ്ങൾ നൽകുന്നതിനെക്കുറിച്ച് സർവകലാശാലകളുമായി ഒറാക്കിൾ ചർച്ച നടത്തുന്നുമുണ്ട്. സായദ് ഇന്നൊവേഷൻ ഹബ് എന്ന പേരിൽ പ്രത്യേക കമ്പനിയും രൂപവത്ക്കരിച്ചിട്ടുണ്ട്.
ഗവേഷണ വികസന പ്രവർത്തനങ്ങൾക്കൊപ്പം ചെറുപ്പക്കാർക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നൽകുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നിർമിതബുദ്ധി വകുപ്പ് മന്ത്രി ഉമർ അൽ ഉലാമ പറഞ്ഞു. സർക്കാരിെൻറയും സ്വകാര്യ മേഖലയുടെയും കാര്യശേഷി വർധിപ്പിക്കുന്നതിന് ആധുനിക സാേങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇതിെൻറ ഫലം ലഭ്യമായിത്തുടങ്ങും. 2020 ഒാടെ ലോകവ്യാപകമായി 23 ലക്ഷം തൊഴിലവസരങ്ങൾ ഇൗ സാേങ്കതികവിദ്യയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഏകദേശം 18 ലക്ഷം തൊഴിലവസരം നഷ്ടപ്പെടുകയും ചെയ്യും. പൂർണമായും നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും സായദ് ഇന്നൊവേഷൻ ഹബിൽ ഉണ്ടാവുക. യു.എ.ഇക്ക് മാത്രമല്ല മേഖലക്ക് ആകമാനം പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും ഇതിെൻറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.