അഗ്ലോനിമ ചെടികളെ ചൈനീസ് എവർഗ്രീൻ എന്നാണ് അറിയപ്പെടുന്നത്. പൂക്കളെപ്പോലും തോൽപ്പിക്കുന്ന ഭംഗിയാണ് അഗ്ലോനിമ ചെടികളുടെ ഇലകൾക്ക്. എണ്ണിയാൽ തീരാത്ത അത്ര വൈവിധ്യങ്ങൾ ഉള്ള ചെടിയാണ് അഗ്ലോനിമ. അതിൽ ഒരു വകഭേദത്തിൽ പെട്ടതാണ് അഗ്ലോനിമ സൂപ്പർ വൈറ്റ്.നല്ല ഈർപ്പമുള്ള കാലവസ്ഥയും തണലും ഇഷ്ടപ്പെടുന്ന ചെടികളാണ് അഗ്ലോനിമ. ഇതിന്‍റെ ഇലകളുടെ ഭംഗി വളരെ ആകർഷണീയമാണ്. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ് ഈ ചെടികൾക്ക്.
സൂപ്പർ വൈറ്റിന്റെ ഇലകൾക്ക് വെള്ളയും പച്ചയും മിശ്രിതമാണ്. വെള്ളയാണ് കൂടുതലും ഇലകളിൽ കാണുന്നത്. ഈ ചെടി ചെറിയ ചെടിയായിരിക്കുമ്പോൾ വെള്ളയും പച്ചയും കൂടി ചേർന്നാണ് കാണുന്നത് എങ്കിൽ കുറച്ച് വലുതായ ശേഷം വെള്ളയാണ് കൂടുതലും ഇലകളിൽ കാണുന്നത്.
നല്ലൊരു ഇൻഡോർ ചെടി കൂടിയാണ് അഗ്ലോനിമ. പച്ച കളറിലുള്ള ഇലകൾ അല്ലാത്ത ചെടികൾക്ക് നേരിയതോതിൽ സൂര്യപ്രകാശം വേണം. അകത്തു വെച്ചാലും സൂര്യപ്രകാശം ഇല്ലെങ്കിൽ ലൈറ്റിന്റെ വെട്ടം ആണെങ്കിലും മതി. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലത്ത് ഒരിക്കലും ഈ ചെടികൾ വെക്കരുത്. അതിന്‍റെ ഇലകൾ കരിഞ്ഞു പോകും.
വേനൽക്കാലത്ത് രണ്ട് നേരവും വെള്ളം കൊടുക്കുക. മഞ്ഞ് തുള്ളികൾ പോലെ നമുക്ക് ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കാം. അതുവഴി ഈർപ്പം കൂടുകയും ചെടികൾ നന്നായി വളരുകയും ചെയ്യും. തണുപ്പ് കാലം ആകുമ്പോൾ ചെടിയുടെ മണ്ണ് പരിശോധിച്ച ശേഷം വെള്ളം കൊടുക്കുക. ഒരുപാട് ഉണങ്ങാനും പാടില്ല. ഒരുപാട് ഉണങ്ങിക്കഴിഞ്ഞാൽ ചെടി നശിച്ചു പോകും. വെള്ളം കൂടിയാലും ചെടി നശിച്ചു പോകും.
ഈ ചെടി നമുക്ക് എല്ലാത്തരം ചട്ടിയിലും വെക്കാം. നല്ല ട്രെയിനേജ് സംവിധാനം ഉള്ള ചെടിച്ചട്ടി നോക്കി എടുക്കുക. സാധാരണ ചെടികൾക്ക് കൊടുക്കാറുള്ളത് പോലെ തന്നെയാണ് പോട്ടി മിക്സ്. അകത്തു വെക്കുന്നതായത് കൊണ്ട് നമുക്ക് ചകിരിച്ചോറ് കൂടുതൽ ഉപയോഗിക്കാം. ഗാർഡൻ സോയിൽ, കമ്പോസ്റ്റ്, ചകിരിച്ചോറ്, പെരി ലൈറ്റ് എന്നിവ ആവശ്യാനുസരണം യോജിപ്പിച്ച് നമുക്ക് പോട്ടി മിക്സ് തയ്യാറാക്കാം. നമുക്ക് ഫെർട്ടിലൈസർ ലിക്വിഡ് രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. മനോഹരമായ ഒരു ഇൻഡോർ ചെടിയായതിനാൽ നമുക്ക് ഓഫീസുകളിലും വീടുകളിലും വെക്കാവുന്നതാണ്.
Haseena Riyas
youtube: Gardeneca_home
instagram: Gardeneca_home
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.