‘അഡ്രനാര്‍ക് അഡ്വഞ്ചര്‍’ പാർക്കിന്‍റെ അകത്തെ ദൃശ്യം

അഡ്രനാര്‍ക് അഡ്വഞ്ചര്‍ പെരുന്നാളിന്

​ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അഡ്വഞ്ചര്‍ പാര്‍ക്കായ അഡ്രനാര്‍ക് അഡ്വഞ്ചര്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ അബൂദബിയില്‍ തുറക്കും. അല്‍ഖനയില്‍ 54,000 ചതുരശ്ര അടിയില്‍ സജ്ജമാക്കിയിരിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്കില്‍ 20ലേറെ ആവേശകരമായ വിനോദ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കുമുള്ള വിനോദ, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിലെ ആദ്യ ബഹുനില ഇ-കാര്‍ട്ടിങ് ട്രാക്ക് മുതല്‍ എൽ.ഇ.ഡി സ്ലൈഡുകള്‍, ബംഗീ ട്രാം പോളിന്‍സ്, റോപ് കോഴ്‌സുകള്‍ അടക്കം അനേക വിനോദ സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക. അഡ്രനാര്‍ക്ക് അഡ്വഞ്ചറിന്‍റെ ലോഞ്ചിങ്​ പ്രഖ്യാപിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജനറല്‍ മാനേജര്‍ പോള്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു. പാര്‍ക്കില്‍ പ്രവേശനം സൗജന്യമാണ്. 


Tags:    
News Summary - Adrenarc Adventure- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.