അബൂദബിയിലെ അല്‍ ഖാനയില്‍ തുറന്ന അഡ്രനാര്‍ക് അഡ്വഞ്ചര്‍ പാർക്ക്
അബൂദബി: മേഖലയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അഡ്വഞ്ചര്‍ പാര്‍ക്കായ അഡ്രനാര്‍ക് അഡ്വഞ്ചര്‍ അബൂദബിയിലെ അല്‍ ഖാനയില്‍ തുറന്നു. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയായിരുന്നു അബൂദബിയില്‍ പാര്‍ക്കിന്റെ ഓപണിങ്. നോ ഫിയര്‍, നോ ലിമിറ്റ്സ്, നോ എക്സ്ക്യൂസസ് (പേടി വേണ്ട, പരിധികളില്ല, ഒഴികഴിവുകളില്ല) എന്ന മുദ്രാവാക്യമാണ് സന്ദര്‍ശകരെ മാടിവിളിച്ച് പാര്‍ക്കിന്റെ മതിലില്‍ എഴുതിവെച്ചിരിക്കുന്നത്.
54,000 ചതുരശ്ര അടിയിലാണ് പാര്‍ക്ക് തയാറാക്കിയിരിക്കുന്നത്. യു.എ.ഇയിലെ ആദ്യ ബഹുതല ഇ-കാര്‍ട്ടിങ് ട്രാക്ക്, എൽ.ഇ.ഡി സ്ലൈഡ്സ്, ട്രഷര്‍ കേവ്സ്, ബങ്കി ട്രാംപൊലിന്സ് തുടങ്ങി ഇരുപതിലേറെ ത്രില്ലിങ് ആക്ടിവിറ്റീസാണ് പാര്‍ക്കിലുള്ളത്. രണ്ടുവയസ്സ് മുതല്‍ ഏതുപ്രായം വരെയുള്ളവര്‍ക്കും അനുഭവവേദ്യമാകുന്ന രീതിയിലാണ് പാര്‍ക്കിലെ സൗകര്യങ്ങള്‍. 79 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. 99 ദിര്‍ഹം, 170 ദിര്‍ഹം, 399 ദിര്‍ഹം എന്നിങ്ങനെ വിവിധ കാറ്റഗറിയിലായി മറ്റ് ടിക്കറ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.