ഗൾഫിലെത്തുന്നത്​ രണ്ടു താരങ്ങളുടെ വഷളൻ സിനിമകൾ - അടൂർ

 ദുബൈ: ഗള്‍ഫില്‍ മലയാള സിനിമാ പ്രദര്‍ശനരംഗത്ത് നിലനില്‍ക്കുന്ന കുത്തക പൊളിക്കണമെന്ന് സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍. 
രണ്ട് താരങ്ങളുടെ അറുവഷളന്‍ സിനിമകള്‍ മാത്രമേ ഗള്‍ഫില്‍ കാണിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മികച്ച കലാമൂല്യമുള്ള വിവിധ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന ഒേട്ടറെ സിനിമകൾ ഒാരോ വർഷവും മലയാളത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ അവയൊന്നും കാണാൻ പ്രവാസി സമൂഹത്തിന് അവസരം ലഭിക്കുന്നില്ല. എല്ലാം ഒരു സംഘം മാത്രം നിയന്ത്രിക്കുന്ന അവസ്ഥയെ ഇല്ലാതാക്കണം. ഇതിനായി സാമൂഹിക സംഘടനകള്‍ ചെറു തിയേറ്ററുകള്‍ സ്ഥാപിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചലച്ചിത്രമേളയില്‍ സമഗ്രസംഭാവനക്കുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
സംഘടനകളുമായി ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തിയതായും വൈകാതെ അതു യാഥാർഥ്യമാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈയിലും ഷാർജയിലും ആദ്യ ഘട്ടത്തിൽ തീയറ്ററുകൾ തുടങ്ങും. വൈകാതെ ഗൾഫിലെ മറ്റു നാടുകളിലേക്കും വ്യാപിപ്പിക്കും
ഇന്ത്യൻ കോൺസുലേറ്റ് പ്രസ് ആൻറ് ഇൻഫർമേഷൻ കോൺസുൽ സുമതി വാസുദേവ് പുരസ്കാരം സമ്മാനിച്ചു.
 എയർഇന്ത്യ ദുബൈ മേധാവി സാകേത് സരൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, ഫെസ്റ്റിവൽ ജൂറി ചെയർമാൻ സണ്ണി ജോസഫ്, വിധു വിൻസൻറ്, ഷൈനി ജേക്കബ് ബെഞ്ചമിൻ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ തുടങ്ങിയവർ സംസാരിച്ചു. ഗൾഫ് പനോരമ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഖത്തറിൽ നിന്നുള്ള ഹിഷാം മാടായി അഫ്സൽ സംവിധാനം ചെയ്ത സൈലൻറ് മെസേജ് നേടി. 

Tags:    
News Summary - adoor-sumathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.