ദുബൈ: അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കുകയും സംഘ്പരിവാർ ശക്തികളോട് ഒരു വിട്ടുവീഴ്ചക്കും തയാറാകാതെ പ്രവർത്തിക്കുകയും ചെയ്ത മീഡിയവൺ ചാനലിൻെറ അനുമതി റദ്ദാക്കിയ നടപടിയിലൂടെ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഭരണഘടന ലംഘനം നടത്തുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ സി.കെ. അബ്ദുൽ അസീസ് ആരോപിച്ചു. രാജ്യത്ത് ഭരണഘടന തത്ത്വങ്ങൾ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ, ഹിജാബ് വിഷയങ്ങളിൽ പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് മൻസൂർ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയാവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡന്‍റ് അബ്ദുല്ല സവാദ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ അബ്ദുറഹ്മാൻ തിരുവോത്ത്, പി.ഡി.പി സംസ്ഥാന നേതാക്കളായ വി.എം. അലിയാർ, സാബു കൊട്ടാരക്കര, എം.എസ്. നൗഷാദ്, കെ.ഇ. അബ്ദുല്ല, പി.സി.എഫ് നേതാക്കളായ ദിലീപ് താമരകുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു.കെ. സിദ്ദീഖ്, ഫൈസൽ കറുകമാട്, അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.