അപകടത്തിൽ പരിക്കേറ്റ മലയാളി വീട്ടമ്മക്ക്​  മൂന്നര ലക്ഷംദിർഹം നഷ്​ടപരിഹാരം

ദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മക്ക് മൂന്നര ലക്ഷംദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ അപ്പീൽ കോടതി വിധി. തൃശൂർ പുതുക്കാട് മുല്ലക്കര വൽസാ പോൾസനാണ് നഷ്ടപരിഹാരം. 2012 ജൂലൈയിൽ ദുബൈയിൽ സന്ദർശന വിസയിലെത്തിയ ഇവർ  സഞ്ചരിച്ചിരുന്ന കാർ ടയർ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.  ഇരു കാലുകൾക്കും സാരമായി പരിക്കേറ്റ വീട്ടമ്മയുടെ ഇടതുകാൽ മുറിച്ചുമാറ്റുകയും ചെയ്തു.   അപകടം നടന്ന് രണ്ടരവർഷം കഴിഞ്ഞ് ദുബൈ അൽകബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ധീൻ  കരുനാഗപ്പള്ളി മുഖേന മൂന്നരലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ദുബൈ പ്രാഥമിക സിവിൽ കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു.  കേസിൽ പ്രാഥമിക കോടതി 1.4 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു.  അംഗവൈകല്യത്തി​െൻറ ഗൗരവം പരിഗണിച്ചാൽ  ഇതു മതിയായ നഷ്ടപരിഹാരമല്ല  എന്ന് കാണിച്ച് അപ്പീൽ നൽകിെയങ്കിലും അപ്പീൽ കോടതി ഇതു തള്ളി.  ഇതിനെതിരെ  ഫയൽ ചെയ്ത അപ്പീൽ  പരിശോധിച്ച് കേസ് വീണ്ടും പരിഗണിച്ച് നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ      ദുബൈ സുപ്രീം കോടതി  അപ്പീൽകോടതിയോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് അപ്പീൽ കോടതി വാദി ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ച് കേസിൽവിധി പ്രഖ്യാപിച്ചത്. ഇതു പ്രകാരം 35,0000 ദിർഹം (63 ലക്ഷം ഇന്ത്യൻ  രൂപ) വൽസാപോൾസന് ലഭിക്കും.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.