അബൂദബി: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. അബൂദബി മുസഫ പാലത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് ഒരു വാഹനത്തിന് പിറകെ മറ്റൊന്നായി കൂട്ടിയിടിച്ചതെന്ന് അബൂദബി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അശ്രദ്ധ, അമിത വേഗത, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ട്രാഫിക്-പട്രോൾസ് ഡയറക്ടറേറ്റിലെ അപകട അേന്വഷണ വകുപ്പ് മേധാവി കേണൽ മുസല്ലം ആൽ ജുനൈബി പറഞ്ഞു. നിശ്ചിത വേഗപരിധിയിൽ വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാൻ അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.