അബൂദബി: പെയിൻറിങ്ങുകളുടെയും ഇൻസ്റ്റലേഷനുകളുടെയും ലോകത്തേക്ക് ആനയിക്കുന്ന കലാപ്രദർശനത്തിന് അബൂദബി മനാറത് അൽ സാദിയാതിൽ ബുധനാഴ്ച തുടക്കമാകും. ഇന്ത്യയടക്കം 19 രാജ്യങ്ങളിൽനിന്നുള്ള 43 ഗാലറികൾ പെങ്കടുക്കുന്ന അബൂദബി ആർട്ടിെൻറ പത്താമത് പതിപ്പിനാണ് അരങ്ങുണരുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം 17ന് സമാപിക്കും. പെയിൻറിങ്^ ഇൻസ്റ്റലേഷൻ പ്രദർശനത്തിന് പുറമെ വിവിധ കലാപരിപാടികളും ശിൽപശാലകളും നടക്കും. അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സന്ദർശകർക്ക് ഭിന്നമായ കാഴ്ചകൾ സാധ്യമാക്കുന്നതായിരിക്കും ഇത്തവണത്തെ അബൂദബി ആർട്ട് എന്ന് ക്യൂറേറ്റർ മുഹമ്മദ് അഹ്മദ് ഇബ്രാഹിം പറഞ്ഞു. ആസ്വാദകരെ പ്രകോപിപ്പിക്കുന്നതായാലേ കലയെ കുറിച്ചുള്ള സംവാദം ഫലവത്താകൂ എന്നും മനാറത് അൽ സാദിയാതിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അബൂദബി ആർട്ടിന് സ്വീകാര്യത കൂടുകയാണെന്ന് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. ജനപങ്കാളിത്തം കൂട്ടുന്നതിനാണ് ഇത്തവണ ലോകോത്തര കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളും ശിൽപശാലകളും ഒരുക്കുന്നത്. പുതുതലമുറയെ കലയിലേക്ക് ആകർഷിക്കുന്നതിനാവശ്യമായ നൂതന ശൈലി കലയിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
സമകാലിക സംഭവങ്ങളെ കോർത്തിണക്കി സന്ദർശകരുടെ കൂടി പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ദുരുബ് അൽ തവായ കലാപ്രകടനവും ഇത്തവണയുണ്ടാകും. താരിഖ് അബൂ അൽ ഫത്തൂഹാണ് ഇതിന് നേതൃത്വം നൽകുക. ഇത് ആറാം തവണയാണ് ദുരുബ് ആർട്ട് അബൂദബി ആർട്ടിൽ പങ്കാളികളാവുന്നത്. വിഷ്വൽ ആർട്ട് പ്രദർശനവുമായി ഹമ്മാദ് നാസറും നവാഗത പ്രകടനവുമായി യു.എ.ഇ കലാകാരൻ മുഹമ്മദ് അഹ്മദ് ഇബ്രാഹിമും പ്രദർശനത്തിനെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.