അബൂദബി: അബൂദബി സുസ്ഥിരതാ വാരം 2026ന് ഞായറാഴ്ച തുടക്കമാവും. ‘ഭാവിയിലേക്ക് ഒരു സംയോജിത ആരംഭം’ എന്ന പ്രമേയത്തിലാണ് അബൂദബി സുസ്ഥിരതാവാരം സംഘടിപ്പിക്കുന്നത്. ഭാവി ആവശ്യങ്ങള്‍ക്കനുസൃതമായി ഊര്‍ജം, ധനകാര്യം, സാങ്കേതികവിദ്യ, കമ്മ്യൂണിറ്റി മേഖലകളിലെ പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പരിപാടി. പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത് അബൂദബി ഫൂച്വര്‍ എനര്‍ജി കമ്പനി(മസ്ദര്‍)യാണ്.
സുസ്ഥിര പുരോഗതി കൈവരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ആഗോള പ്ലാറ്റ്ഫോമാണ് അബൂദബി സുസ്ഥിരതാ വാരം. ഊര്‍ജം, ജലം, ഭക്ഷണം, സാങ്കേതികവിദ്യ, നിക്ഷേപമേഖലകള്‍ എന്നിവയിലുടനീളമുള്ള സംവിധാനങ്ങള്‍ക്കിടയിൽ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍, ബിസിനസ്, ധനകാര്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ നേതാക്കൾ പരിപാടിയില്‍ ഒന്നിച്ചുകൂടും. കഴിഞ്ഞ 18 വര്‍ഷമായി വിജയകരമായി നടന്നുവരുകയാണ് അബൂദബി സുസ്ഥിരതാ വാരം. ഓരോവര്‍ഷവും 175 രാജ്യങ്ങളില്‍ നിന്നായി 70 രാഷ്ട്രത്തലവന്മാരും പ്രധാനമന്ത്രിമാരും അരലക്ഷത്തിലേറെ പ്രതിനിധികളും പങ്കെടുക്കാറുണ്ട്. പരിപാടിയുടെ ഭാഗമായി സായിദ് സുസ്ഥിരതാ ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.