അബൂദബി: താമസകേന്ദ്രങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ അമിത ശബ്ദമുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ചില യുവാക്കള്‍ അമിത ശബ്ദത്തിലും അലക്ഷ്യമായും അനധികൃതമായ മോഡിഫിക്കേഷനുകള്‍ നടത്തിയും വാഹനമോടിക്കുന്നത് താമസകേന്ദ്രങ്ങള്‍ അടക്കമുള്ള ഇടങ്ങളില്‍ വലിയ ശല്യമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇത്തരം ശബ്ദം കുട്ടികളെയും പ്രായമായവരെയും പരിഭ്രാന്തരാക്കുകയും ആശങ്കയിലാക്കുകയും മറ്റു മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുകയും ചെയ്യും. അസുഖങ്ങള്‍ അലട്ടുന്നവരെയും ഇത്തരം പ്രവൃത്തികള്‍ ശല്യപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് ശൈത്യകാലം ആസ്വദിക്കുന്നതെന്നും പൊലീസ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ 2000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്റുകളും ചുമത്തും. അനധികൃത മോഡിഫിക്കേഷന് നടത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്റും ചുമത്തും. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. 10,000 ദിര്‍ഹം പിഴയടച്ചാല്‍ മാത്രമേ പിന്നീട് വിട്ടുനല്‍കൂ. മൂന്നുമാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ വാഹനം പരസ്യമായി ലേലം ചെയ്യും. അമിത ശബ്ദമുണ്ടാക്കുന്നതോ അല്ലെങ്കില്‍ മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്ന വാഹനങ്ങള്‍ കണ്ടാല്‍ 999ല്‍ വിളിച്ചറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.