അബൂദബി: ‘നുംബിയോ’ പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം, 2017 മുതൽ തുടർച്ചയായി പത്താം വർഷവും അബൂദബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ അന്താരാഷ്ട്ര കേന്ദ്രമായി അബൂദബിയെ കൂടുതൽ ശക്തമായി ഉയർത്തിക്കാട്ടുന്നതാണ് നേട്ടമെന്ന് അധികൃതർ പറഞ്ഞു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ദീർഘദൃഷ്ടിയുള്ള നേതൃത്വവും സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനവും പൊലീസിന്റെ 24 മണിക്കൂറും നീളുന്ന സേവനവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അഹമ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, മുൻകരുതൽ സുരക്ഷാ പദ്ധതികൾ, സമൂഹ പങ്കാളിത്തം എന്നിവയാണ് സുരക്ഷ ഉറപ്പാക്കുന്നതിലെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ സുരക്ഷയെ സുസ്ഥിര വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കിയ നേതൃത്വത്തിന്റെ വിജയമാണ് ഈ ആഗോള അംഗീകാരമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.