Posted On
date_range Updated On
date_range യു.എ.ഇയിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു
അബൂദബി: രാജ്യത്ത് ദേശീയ സേവനം നിർവഹിക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സായുധസേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. രാഷ്ട്ര സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനവും ദുഃഖവും അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.