വ്യോമപ്രതിരോധത്തിനിടെ ഫുജൈറയിൽ തീപ്പിടിത്തം; ആർക്കും പരിക്കില്ല

ഫുജൈറ: യു.എ.ഇയിലെ കിഴക്കൻ എമിറേറ്റായ ഫുജൈറയിൽ വ്യോമ പ്രതിരോധ നടപടിക്കിടെയുണ്ടായ തീപിടിത്തം നിയന്ത്രണത്തിലാക്കിയതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധത്തെ തുടർന്ന്​ ചീളുകൾ നിലത്ത്​ പതിച്ചാണ്​ തീപിടിത്തമുണ്ടായത്​. അപകടത്തെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ അടിയന്തര പ്രതികരണ സേനാംഗങ്ങൾ തീ പൂർണമായി അണച്ചു. സംഭവത്തിൽ ആരും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രമേ പൊതുജനങ്ങൾ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Fire breaks out in Fujairah during airstrike; no one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.