അബൂദബി: മയക്കുമരുന്നിന് അടിമകളാവുന്നവരെ ചികിത്സിക്കുന്നതിനും കുടുംബാംഗങ്ങളെ ബോധവത്കരിക്കുന്നതിനും മുന്‍ഗണന നല്‍കുന്ന നയവുമായി അബൂദബി. മയക്കുമരുന്ന് ലഭ്യത ഇല്ലാതാക്കുന്നതിനും ശിക്ഷിക്കുന്നതിനുപകരം ചികിത്സിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവരുടെയും കുടുംബങ്ങളുടെയും വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ ഏജന്‍സികളുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഇത്തരം കേസുകള്‍ ആരംഭത്തിലേ അറിയാന്‍ കഴിയുമെന്നും ഇതിലൂടെ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കെടുതികളില്‍നിന്ന് ഇവരെ മുക്തരാക്കാനാവുമെന്നും സാമൂഹിക വികസന വകുപ്പ് ചെയര്‍മാന്‍ ഡോ. മുഘീര്‍ ഖമീസ് അല്‍ ഖൈലി അറിയിച്ചു.
മയക്കുമരുന്നിന് അടിമകളാവുന്നവരുടെ എണ്ണം കുറക്കുകയും ഇതിലൂടെ കുട്ടികളെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിനെയും വടക്കേ അമേരിക്കയെയും അപേക്ഷിച്ച് ഗള്‍ഫില്‍ മയക്കുമരുന്ന് ഉപയോഗം വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തേക്ക് നിരവധി മാര്‍ഗങ്ങളിലൂടെ കടത്താന്‍ ശ്രമിക്കുന്ന കാപ്തഗണ്‍ ഗുളികകള്‍ അധികൃതര്‍ പിടികൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കെടുതികളെപ്പറ്റി ബോധവത്കരിക്കുകയും അടിപ്പെട്ടവരെ ചികിത്സിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവര്‍ക്കു ചികിത്സ നല്‍കുന്നതിന് വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അബൂദബി റേഡിയോ എഫ്.എമ്മില്‍ ആഴ്ച തോറും നടത്തിവരാറുള്ള പരിപാടിയില്‍ ആന്‍റി നര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രി. താഹിര്‍ ഗരീബ് അല്‍ ദഹരി നേരത്തേ അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.