അബൂദബി: കോവിഡ് വ്യാപന സാഹചര്യത്തില്‍ മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് വരുന്ന വിനോദസഞ്ചാര വാഹനങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനായി അതിര്‍ത്തിയില്‍ പുതിയ ഓഫിസ് സജ്ജമാക്കുമെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. അബൂദബി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരെ മുന്‍കൂറായി തന്നെ പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ അറിയിച്ചിരിക്കണമെന്ന് ടൂര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങള്‍ അതിർത്തിയിലെ നിര്‍ദിഷ്ട ലെയിന്‍ (അബൂദബി-ദുബൈ പ്രധാനപാതയിലെ ലെയിന്‍ 1) തന്നെ ഉപയോഗിക്കണം. പരിശോധനാവേളയില്‍ കാണിക്കുന്നതിനായി എല്ലാവിധ രേഖകളും വിനോദസഞ്ചാരികള്‍ കൈയില്‍ കരുതിയിരിക്കണം. കോവിഡ് വാക്സിന് സ്വീകരിച്ചവർക്കും അൽഹുസ്ൻ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് പ്രവേശനം. ഗ്രീൻ പാസ് ഇല്ലാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.