അബൂദബി: 42 അബൂദബി കോഡിങ് സ്കൂളില്‍ ഈ വര്‍ഷത്തെ പുതിയ സെഷനിലേക്ക് 800 സീറ്റുകളിൽ ഒഴിവ്. സൗജന്യ കോഡിങ് ലഭ്യമാക്കുന്ന കോഡിങ് സ്കൂളിലെ 25 ദിവസത്തെ കോഡിങ് ബൂട്ട് ക്യാമ്പ് ഫെബ്രുവരി 20ന് ആരംഭിക്കുമെന്ന് 42 അബൂദബി സ്കൂളിന്റെ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് മാര്‍കോസ് മുല്ലര്‍ ഹാബിഗ് അറിയിച്ചു. ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ നീളുന്ന കോഡിങ് സ്കൂള്‍ പഠനം നടത്താവുന്നതാണ്.
ക്ലാസ് മുറികളോ പഠിപ്പിക്കാന്‍ അധ്യാപകരോ ഇല്ലെന്നതും കോഡിങ് സ്കൂളിന്റെ പ്രത്യേകതയാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയർമാർ, യൂനിവേഴ്സിറ്റി പ്രഫസര്‍മാര്‍, സ്കൂള്‍ അധ്യാപകര്‍, വിമാന അറ്റന്‍ഡർമാർ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവരാണ് കോഡിങ് സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനായി പരിശോധനകള്‍ക്ക് വിധേയരാക്കും. ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റുള്ള 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും കോഡിങ് സ്കൂളില്‍ ചേരാന്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.