ആധാറിന്​ ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്കാരം

ദുബൈ: ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടിയിൽ പുരസ്​കാരം വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് യു.ഐ.ഡി.ഐ.എ നടപ്പാക്കുന്ന ആധാര്‍ കാര്‍ഡ് അർഹമായത്​. യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍നഹ്‍യാനാണ് ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഭരണരംഗത്തെ മികച്ച ഉദ്യമങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മൊബൈല്‍ ഫോണ്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നവർക്കുള്ള​ മികച്ച എം ഗവര്‍മ​​െൻറ്​ അവാര്‍ഡിന് ഇന്ത്യയിലെ ഉമങ് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ അർഹമായി. ആസ്ത്രേലിയയുടെ നാഷണല്‍ സിറ്റീസ് പെര്‍ഫോമന്‍സ് ഫ്രെയിം വര്‍ക്ക്, ടാന്‍സാനിയയുടെ പോര്‍ട്ടബില്‍ ഡി എന്‍ എ സീക്വന്‍സ് എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പമാണ് ആധാര്‍ പുരസ്കാരം പങ്കിട്ടത്.
 

Tags:    
News Summary - aaadhar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.