Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി. കണ്ണൂർ പുതിയങ്ങാടി മൂസയുടെ മകൻ വി.കെ ഹംസ(53) ആണ് മരിച്ചത്. അൽ ഐൻ തമാം ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു.
27 വർഷമായി അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: സമീഹ, മക്കൾ: അസ്‌ന, ഹാദി, ഹിബ, ആസിം. മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച പുതിയങ്ങാടി ലാല പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.