ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 7-ൽ ഗോഡൗണിന് തീപിടിച്ചു. രാവിലെ 10.42ന് ഉണ്ടായ തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ഗോഡൗണിലെ ലോഹങ്ങളും മറ്റും കത്തിനശിച്ചു. ഷാർജ സിവിൽ ഡിഫൻസിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി 30 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
തീ അണയ്ക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കുമായി പൊലീസ് റോഡുകൾ അടച്ചിരുന്നു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണത്തിന് സ്ഥലം ഫോറൻസിക് വിദഗ്ധർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.