ഈ വർഷം ദുബൈയിൽ 70 അമർ കേന്ദ്രങ്ങൾ തുറക്കും

ദുബൈ: വിസ അപേക്ഷ നടപടികൾക്കായി ദുബൈയില്‍ 21 അമർ സേവന കേന്ദ്രങ്ങളാണുള്ളതെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് (ദുബൈ എമിഗ്രേഷൻ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി അറിയിച്ചു. കഴിഞ്ഞ ദിവസം ദുബൈയിലെ വിവിധ സ്ഥലങ്ങളിൽ പുതിയതായി തുടങ്ങിയ അമർ കേന്ദ്രങ്ങൾ  ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷാവസാനത്തോടെ ദുബൈയിൽ 70 അമർ സ​​െൻററുകൾ കൂടി തുറക്കുമെന്ന്​ അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒന്നരവർഷത്തിനുള്ളിൽ വിസാ അപേക്ഷകളിൽ നിരന്തരമായ തെറ്റുകൾ വരുത്തുന്നവരും, സേവന- സൗകര്യ നിയമവ്യവസ്ഥകൾ പാലിക്കാത്തതുമായ നൂറുകണക്കിന്  ടൈപ്പിങ് സ​​െൻററുകളുടെ വിസബന്ധിത സേവനം വകുപ്പ് നിർത്തലാക്കിട്ടുണ്ട്. അതേസമയം ജനങ്ങൾക്ക്​ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ദുബൈയിലെ വിവിധ ഭാഗങ്ങളിൽ അമർ സ​​െൻററുകളും ജി.ഡി.ആര്‍.എഫ്.എ തുറന്നു. ഉപയോക്താക്കൾക്ക് വിസ നടപടികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സി​​​െൻറ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ  വിസാ സേവനങ്ങൾ ഒരു സ്ഥലത്ത് നിന്ന് തന്നെ ലഭ്യമാക്കുന്നതാണ് അമർ സേവന കേന്ദ്രങ്ങൾ.

ഇവിടെ നിന്ന് നേരിട്ടാണ് വിസ അപേക്ഷകൾ എമിഗ്രേഷൻ വകുപ്പിന് സമർപ്പിക്കുന്നത്. എമിഗ്രേഷൻ വകുപ്പ് ഈ സ​​െൻററുകൾ വഴി ഇടപാടുകൾ ലളിതവൽക്കരിക്കുകയും സേവനങ്ങളുടെ കാര്യക്ഷമ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടങ്ങളിൽ  എമിഗ്രേഷൻ സേവനങ്ങൾക്ക് പുറമെ എമിറേറ്റ്‌ ഐഡൻററ്റി അതോറിറ്റി, ദുബൈ മുൻസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും സേവനങ്ങൾ ലഭിക്കും. 2017 മെയിൽ അൽ മുഹൈസിന നാലിലാണ് വിസ അപേക്ഷകൾക്കുള്ള ആദ്യത്തെ സ​​െൻറർ തുറന്നത്. യു.എ.ഇ. വൈസ് പ്രസിൻഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമി​​​െൻറ കാഴ്ചപ്പാടിലൂടെയാണ് ജി.ഡി.ആർ.എഫ്.എ. ഓരോ സേവന മാതൃകയും സ്മാർട്ട് രീതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് അൽ മറി പറഞ്ഞു.

അമർ സ​​െൻററ​​ുകൾ വഴി നൽകുന്ന സേവനങ്ങളിൽ ജനങ്ങൾ പൂർണ സന്തുഷ്‌ഠിയാണ് പ്രകടിപ്പിക്കുന്നതെന്ന് അമർ ഹാപ്പിനെസ് സ​​െൻററുകളുടെ മേധാവി മേജർ സലീം മുഹമ്മദ് ബിൻ അലി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 91,453 സേവനങ്ങളാണ് അമർ സ​​െൻറർ വഴി നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെതുജനങ്ങൾ അമർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 8005111 എന്ന നമ്പറില്‍ വിളിക്കുകയോ  https://www.amer.ae/contact എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.

Tags:    
News Summary - 70 amar centers will open in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.