ദുബൈ: തടികുറക്കാൻ എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ മരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ നഗരസഭ. അതീവ ഹാനികരമായ ചേരുവകൾ ഉൾക്കൊള്ളിച്ച 15 മെലിയൽ മരുന്നുകൾ നിരോധിച്ചിട്ടുണ്ട്.
വിപണിയിൽ നിന്ന് ഇവ പിടിച്ചെടുക്കുന്നുമുണ്ട്. എന്നാൽ ഒാൺലൈൻ മുഖേന പരസ്യം നൽകിയും ടെലി മാർക്കറ്റിംഗ് വഴി പ്രലോഭിപ്പിച്ചും വീണ്ടും ജനങ്ങളെ വഞ്ചിച്ച് പണം തട്ടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഹെർബൽ മരുന്ന് എന്നും ഉടനടി തുക്കം കുറയുമെന്നും മറ്റുമുള്ള അവകാശവാദങ്ങളുമായാണ് ഇവർ കബളിപ്പിക്കുന്നത്.ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് നഗരസഭ നിർദേശിക്കുന്നു.
ഒാൺലൈൻ വഴി വിൽക്കുന്ന 90 ശതമാനം മരുന്നുകളും മായം ചേർത്തതോ വ്യാജമോ ആണെന്ന് ലോക ആരോഗ്യ സംഘടന ഇൗയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ശരീര ശേഷി വർധിപ്പിക്കാൻ എന്ന പേരിലുള്ള മരുന്നകൾ, ഫുഡ് സപ്ലിമെൻറുകൾ എന്നിവയുടെ പരസ്യ വാഗ്ദാനങ്ങളിലും കുരുങ്ങരുത്.
മതിയായ ആരോഗ്യ പരിശോധനകൾ നടത്തി ഡോക്ടറുെട നിർദേശപ്രകാരം മാത്രം ഇത്തരം മരുന്നുകൾ ഉപയോഗിക്കണമെന്ന് അധികൃതർ പറഞ്ഞു. വ്യാജ മരുന്നുകൾ സംബന്ധിച്ച പരസ്യങ്ങളോ മറ്റെന്തെങ്കിലും നീക്കങ്ങളോ ശ്രദ്ധയിൽ പെടുന്നവർ 800900 നമ്പറിൽ നഗരസഭക്ക് വിവരം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.