47ാമത് ഐ.എസ്.സി-അപെക്സ് ബാഡ്മിന്റൺ എലൈറ്റ് ടൂർണമെന്റ് സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്റർ സംഘടിപ്പിക്കുന്ന രാജ്യാന്തര ബാഡ്മിന്റൺ ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ ഐ.എസ്.സി അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 47ാമത് ഐ.എസ്.സി-അപെക്സ് ബാഡ്മിന്റൺ എലൈറ്റ് ടൂര്‍ -2025 എന്ന പേരില്‍ നടത്തുന്ന ടൂര്‍ണമെന്റ് ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ ജനുവരി 11 മുതല്‍ 19 വരെയും സീനിയര്‍ വിഭാഗം ഫെബ്രുവരി ഒന്നു മുതല്‍ 23 വരെയും നടക്കും. ]
ഒരുലക്ഷം ദിര്‍ഹം പ്രൈസ് മണിയാണ് വിജയികള്‍ക്ക് ലഭിക്കുക. പുരുഷന്മാരുടെ സിംഗിള്‍സ് വിജയിക്ക് 5000 ദിര്‍ഹവും ഡബിള്‍സിന് 7000 ദിര്‍ഹവും പ്രൈസ് മണിയായി നല്‍കുമെന്ന് ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ് പറഞ്ഞു. ജൂനിയര്‍ എലൈറ്റ് ടൂര്‍ണമെന്റില്‍ യു.എ.ഇ, പ്രവാസി താരങ്ങള്‍ മത്സരരംഗത്തിറങ്ങും.
എലൈറ്റ് സീനിയര്‍ വിഭാഗത്തില്‍ രാജ്യാന്തര താരങ്ങളായിരിക്കും മത്സരത്തിനിറങ്ങുക. ഇതിനകം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ബാഡ്മിന്റൺ സൂപ്പര്‍ താരങ്ങള്‍ രജിസ്റ്റര്‍ചെയ്തതായും സംഘാടകര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, അസി. ജനറല്‍ സെക്രട്ടറി ദീപു സുദര്ശന്, ട്രഷറര്‍ ദിനേശ് പൊതുവാള്, സ്പോര്‍ട്സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണന്, ബാഡ്മിന്റൺ സെക്രട്ടറി നൗഷാദ് അബൂബക്കര്‍, അപെക്സ് ട്രേഡിങ് ഉടമ പി.എ. ഹാഷിം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.