കൊടുവളളി സൂപ്പര്‍ ലീഗില്‍  ഗട്ട്സോ സ്പോര്‍ട്സ് ജേതാക്കള്‍

ദുബൈ: ദുബൈയില്‍ സംഘടിപ്പിച്ച ഒന്നാമത് കൊടുവളളി സൂപ്പര്‍ ലീഗ് ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഗട്ട്സോ സ്പോര്‍ട്സ് കൊടുവളളി ജേതാക്കളായി. ലൈറ്റ്നിങ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കൊടുവളളിയുടെ ദുബൈ ചാപ്റ്ററും കൊടുവളളി പ്രവാസികൂട്ടവും ചേര്‍ന്നാണ് ദുബൈ അല്‍ മംമ്സാര്‍ ഇത്തിഹാദ് സ്കൂള്‍ ഗ്രൗണ്ടില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ഫൈനലില്‍  ഗട്ട്സോ സ്പോര്‍ട്സ് ഏകപക്ഷീയമായ മൂന്നു ഗോളിന് എന്‍. എല്‍.എസ്.സി നെല്ലാങ്കണ്ടിയെ പരാജയപ്പെടുത്തി. 
ടൂര്‍ണമെന്‍റ് ഉദ്ഘാടനം കമ്മറ്റി ചെയര്‍മാന്‍ ലൈസ് എം.പി.സി നിര്‍വ്വഹിച്ചു. ശിഹാബ് നെല്ലാങ്കണ്ടി അധ്യക്ഷനായ ചടങ്ങില്‍ മുഹമ്മദ് തങ്ങള്‍സ്, മേപ്പോയില്‍ മുഹമ്മദ്, നാസര്‍ മുളളമ്പലം, മൊയ്തീന്‍ നെല്ലാങ്കണ്ടി, എന്നിവര്‍ സംസാരിച്ചു. വേളാട്ട് മുഹമ്മദ് സ്വാഗതവും സി.കെ.നാസിര്‍ നന്ദിയും പറഞ്ഞു. 
യു.എ.ഇ ദേശീയ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബക്കിദ് സാദ്, അദ്നാന്‍ മുസയ്യിദ്, എ.കെ. ഫൈസല്‍, എ.കെ മുസ്തഫ തുടങ്ങിയവര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു.  മികച്ച കളിക്കാരനായി അബ്ദുറഹിമാനും, ഗോള്‍ കീപ്പറായി സക്കീര്‍ ഹുസൈനും (ഇരുവരും മെട്രിക്സ് ദുബൈ) തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഗട്ട്സോ സ്പോര്‍ട്സിലെ ജലാലിനും ഫെയര്‍ പ്ളേ പുരസ്കാരം ഫോര്‍സ പരപ്പന്‍പൊയിലിനും സമ്മാനിച്ചു. 
നാട്ടിലെ സെവന്‍സ് ഗാലറികളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നൂറുകണക്കിന് കാണികളാണ് ആരവങ്ങളുമായി ദുബൈയിലെ ടൂര്‍ണമെന്‍റ് വീക്ഷിക്കാനത്തെിയത്. കാണികള്‍ക്കായി കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് എല്‍.ഇ.ഡി ടിവി അടക്കമുളള സമ്മാനങ്ങളും വിതരണം ചെയ്തു. ഷംസു മുഗള്‍, ഷമീര്‍ മേപ്പോയില്‍, യൂസഫ് വനിത, ഹനീഫ മിഗ്നാസ്, റഖ്വീബ്, അന്‍വര്‍, തങ്ങള്‍സ് സാലി, ഷബീര്‍, ജബ്ബാര്‍ ഇ.സി, റഹീം വി. സി, അംജദ് നെല്ലാങ്കണ്ടി തുടങ്ങിയടവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.