അമുസ്ലിംകള്‍ക്കുള്ള കോടതി സഹിഷ്ണുതാ സംസ്കാരം ശക്തിപ്പെടുത്തും -ലുബ്ന ഖാസിമി

അബൂദബി: അമുസ്ലിംകള്‍ക്കായി വ്യക്തിനിയമ-പിന്തുടര്‍ച്ചാവകാശ കോടതി സ്ഥാപിക്കുന്നത് സഹിഷ്ണുതാ സംസ്കാരവും വൈവിധ്യങ്ങളെ ആദരിക്കാനുള്ള മനോഭാവവും ശക്തിപ്പെടുത്തുമെന്ന് യു.എ.ഇ സഹിഷ്ണുതാ സഹമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമി പ്രസ്താവിച്ചു. 
യു.എ.ഇയുടെ സൗമനസ്യവും സഹിഷ്ണുതയും സാഹോദര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും നടപടി. മറ്റുള്ളവര്‍ ബൗദ്ധികമായും സാംസ്കാരികമായും മതപരമായും കൂടുതല്‍ സ്വീകരിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
അബൂദബി എമിറേറ്റില്‍ അമുസ്ലിംകള്‍ക്കായി വ്യക്തിനിയമ-പിന്തുടര്‍ച്ചാവകാശ കോടതി സ്ഥാപിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനം ഉറപ്പാക്കുകയും നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന അബൂദബി നീതിന്യായ വകുപ്പിന്‍െറ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണ് അമുസ്ലിംകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.