പൊലീസ് ഉദ്യോഗസ്ഥര്‍ നാടിനായി ജീവന്‍  സമര്‍പ്പിച്ചവര്‍– ശൈഖ് ഹംദാന്‍

ദുബൈ: യു.എ.ഇയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഓരോ പൗരന്‍െറയും താമസക്കാരുടെയും സഞ്ചാരികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജീവിതം സമര്‍പ്പിച്ചവരാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും. 
സമാധാനപൂര്‍ണമായ പരിസ്ഥിതി സാധ്യമാക്കാന്‍ ദൃഢനിശ്ചയമെടുത്തവരാണ് നമ്മുടെ പൊലീസ് സേനയെന്നും ദുബൈ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ 24ാം ബാച്ചിന്‍െറ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച ശൈഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു.  
പാസിംഗ് ഒൗട്ട് പരേഡിന് റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി, ദുബൈ മീഡിയാ വിഭാഗം ഡി.ജി ശൈഖ് ഹഷര്‍ ബിന്‍ മക്തൂം ആല്‍ മക്തൂം, ദുബൈ പൊലീസ് പൊതു സുരക്ഷാ വിഭാഗം ഉപാധ്യക്ഷന്‍ ലഫ്. ജനറല്‍ ദഹി ഖല്‍ഫാന്‍ തമീം, അഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സൈഫ് അബ്ദുല്ലാ അല്‍ ഷഅ്ഫര്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. ദുബൈ പൊലീസ് അക്കാദമി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഗൈത് ഘാനം അല്‍ സുആദി പാസിംഗ് ഒൗട്ട് പ്രഭാഷണം നടത്തി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.