കാന്‍സര്‍ മരുന്ന് മോഷണം: അറബ് വംശജന്‍ പിടിയില്‍

ഷാര്‍ജ: വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയുടെ ഗുദാമില്‍ നിന്ന് 40 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന കാന്‍സര്‍ മരുന്നുകള്‍ മോഷ്ടിച്ച അറബ് വംശജനെ ഷാര്‍ജ പൊലീസ് പിടികൂടി. മോഷണം നടത്തുന്ന മരുന്നുകള്‍ വേറെ രണ്ട് മരുന്ന് കമ്പനിയില്‍ വില്‍ക്കലായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 
ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു പ്രതിയുടെ മോഷണ പരമ്പര.  കമ്പനി മാനേജരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി അകപ്പെട്ടതെന്ന് ഷാര്‍ജ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം  ഡയറക്ടര്‍ കേണല്‍ ഇബ്രാഹീം ആല്‍ അജില്‍ പറഞ്ഞു. രണ്ട് കമ്പനികളില്‍ നിന്നാണ് മോഷണ മുതലുകള്‍ പിടിച്ചെടുത്തത്. മരുന്നു വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധ രശീതികളും ഇവരുടെ പക്കലുണ്ടായിരുന്നില്ല. 
സംശയത്തിന്‍െറ പേരില്‍ പിടികൂടിയ നാല് പേരില്‍ നിന്നാണ് പ്രധാന കണ്ണിയായ അറബ് വംശജനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഗുദാമില്‍ നിന്ന് നിരവധി പെട്ടി മരുന്നുകള്‍ കവര്‍ന്നെന്നും അത് രണ്ട് മരുന്ന് കമ്പനികള്‍ക്ക് വില്‍പ്പന നടത്തിയെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 
രേഖകളില്ലാതെ മരുന്ന് വാങ്ങിയതിന് മരുന്ന് കമ്പനികളും പ്രതികൂട്ടിലാകും. മതിയായ രേഖകളില്ലാതെ യാതൊരുവിധ കച്ചവടവും പാടില്ളെന്ന ഫെഡറല്‍ നിയമത്തിന്‍െറ ലംഘനമാണ് ഇവര്‍ നടത്തിയതെന്ന് അജില്‍ പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.