രക്തസാക്ഷികള്‍ക്ക് അനുശോചനമര്‍പ്പിച്ച്  ഇന്ത്യന്‍ സ്ഥാനപതി 

അബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തന്‍െറ അധികാര പത്രം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ അബൂദബി മുഷ്രിഫ് മാളില്‍ നടന്ന പരിപാടിയിലാണ് അധികാര പത്ര സമര്‍പ്പണം നടത്തിയത്. കാന്തഹാറില്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച യു.എ.ഇ പൗരന്മാര്‍ക്ക് അനുശോചനമര്‍പ്പിച്ചാണ് ഇന്ത്യന്‍ സ്ഥാനപതി പ്രസംഗം ആരംഭിച്ചത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും യു.എ.ഇക്ക് ഒപ്പം നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. 
നൂറ്റാണ്ടുകളായി ഇന്ത്യയും യു.എ.ഇയും തമ്മില്‍ ആഴത്തിലുള്ള ചരിത്ര, സാംസ്കാരിക, സാമ്പത്തിക ബന്ധമാണ് സൂക്ഷിക്കുന്നത്. 
2015 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനവും 2016 ഫെബ്രുവരിയില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനവും ഈ ബന്ധം കൂടുതല്‍ ദൃഢമാക്കി. ഇന്ത്യയുടെ 68ാം റിപബ്ളിക് ദിന ചടങ്ങില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന അവസരത്തെ ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കാത്തിരിക്കുകയാണ്. 26 ലക്ഷം ഇന്ത്യക്കാര്‍ക്ക് യു.എ.ഇ രണ്ടാം വീടാണെന്ന് പറഞ്ഞ സൂരി അധികാരപത്ര സമര്‍പ്പണ അവസരം യു.എ.ഇ സര്‍ക്കാറിനും രാഷ്ട്ര നേതാക്കള്‍ക്കും നന്ദി പറയാന്‍ ഉപയോഗപ്പെടുത്തുന്നുവെന്നും  വ്യക്തമാക്കി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.